News in its shortest

അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി രൂപീകരണം മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ത്തിയാക്കും മന്ത്രി കെ.ടി. ജലീല്‍

പദ്ധതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയൊരു പാതയിലൂടെ കടന്നു പോവുകയാണെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. മാര്‍ച്ച്31ന് മുമ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവും ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരവും നേടണം. ഏപ്രിലില്‍ പണികള്‍ ആരംഭിക്കും. ലോകബാങ്ക് സഹായത്തോടെ 2017-18 തദ്ദേശമിത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് തിരുനെല്ലി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച കാട്ടിക്കുളം ബസ്സ്റ്റാന്റിലെ പുതിയ കെട്ടിടത്തിന്റെയും കാത്തിരുപ്പ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സാമ്പത്തിക വര്‍ഷം പദ്ധതി ച്ചെലവുകളുടെ കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ റെക്കോര്‍ഡില്‍ എത്തും. ബില്ലുകള്‍ യഥാവിധി മാറിക്കിട്ടിയാല്‍ പദ്ധതിച്ചെലവ് 60 ശതമാനമായി ഉയരുമെന്ന് മന്ത്രിപറഞ്ഞു. ഒന്നേകാല്‍കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ബസ്സ്റ്റാന്റ് കെട്ടിടത്തില്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കാനുള്ള ഇടം, പുരുഷന്‍മാര്‍ക്കും ജീവനക്കാര്‍ക്കും വിശ്രമസ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്. ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി, ജില്ലാപഞ്ചായത്ത്അംഗം എ.എന്‍.പ്രഭാകരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബെന്നി ജോസഫ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍, ഡാനിയല്‍ജോര്‍ജ്, എം.സതീഷ്കുമാര്‍, ടി.വി.ഷിനോജ്, സാലിവര്‍ഗ്ഗീസ്, അനന്തന്‍നമ്പ്യാര്‍, വിജിലപ്രദീപ്, എന്‍.കെ.ഷബീര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.രാജീവന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments are closed.