കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ ആറാം പതിപ്പ് ജനുവരി 12 മുതല്‍ 15 വരെ കോഴിക്കോട്ട്
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന്റെ ആറാം പതിപ്പ് കോഴിക്കോട് ബീച്ചില്‍ ജനുവരി 12 മുതല്‍ 15 വരെ നടക്കും. കേരള സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തുന്ന ഫെസ്റ്റിവെലിന്റെ ഡയറക്ടര്‍ പ്രശസ്ത കവി കെ.സച്ചിദാനന്ദനാണ്. നാലു ദിവസങ്ങളിലായി നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ മൂന്നു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. എഴുത്തുകാര്‍, കലാകാരന്മാര്, അഭിനേതാക്കള്‍, സെലിബ്രിറ്റികള്‍, ചിന്തകര്‍ എന്നിവര്‍ ഫെസ്റ്റില്‍ പങ്കാളികളാവും കല, സിനിമ, രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, പകര്‍ച്ചവ്യാധി അതിന്റെ ആഘാതങ്ങള്‍, കച്ചവടവും സംരഭകത്വവും, കലയും വിനോദവും, ലിംഗഭേദം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
Advt: To buy Ikigai: The Japanese secret to a long and happy life Hardcover Click here
തുര്‍ക്കി, സ്പെയിന്. യുഎസ്എ, ബ്രിട്ടന്, ഇസ്രായേല്‍, ന്യൂസിലാന്റ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളുടെ സാനിധ്യം ഫെസ്റ്റിവലിലുണ്ടാവും. ജെഫ്രി ആര്‍ച്ചര്‍, അഭിജിത്ത് ബാനര്‍ജി, അദാ യോനാനാഥ്, അരുദ്ധതി റോയ്, ഓര്ഹാന് പാമുക്, ഫ്രാന്‍സെസ് മിറാലെസ്, ഗീതാഞ്ജലി ശ്രീ, വെന്‍ഡി ഡോണിഗര്‍, രാമചന്ദ്ര ഗുഹ, പളനിവേല്‍ ത്യാഗരാജ തുടങ്ങി 400ലധികം പ്രഭാഷകര്‍ പങ്കെടുക്കും.
ഫെസറ്റ് നടക്കുന്ന നാലു ദിവസങ്ങളിലെയും രാത്രികളെ വിനോദ പ്രദമാക്കുവാന്‍ സംഗിത കച്ചേരികള്‍, ക്ലാസിക്കല്‍ പെര്‍ഫോമന്‍സുകള്‍, തിയ്യെറ്റര്‍ ആര്‍ട്സ് തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും. ഫെസ്റ്റിലേക്കുള്ള ഡെലിഗേറ്റ് റജിസ്ട്രേഷന് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Comments are closed.