പട്ടികവർഗ്ഗ ക്ഷേമം ലക്ഷ്യമിട്ട് വാഴച്ചാൽ മേഖലയിൽ കശുമാവിൻ തോട്ടങ്ങൾ നിർമിക്കും: മന്ത്രി ജെ മേഴ്സികുട്ടിയമ്മ
വനം വകുപ്പിന്റെ സഹകരണത്തോടെ പട്ടികവർഗ്ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി പ്ലന്റഷന് കോർപറേഷൻ ഭൂമിയിൽ കശുമാവിൻ തൈകൾ റീ പ്ലാന്റ് ചെയ്യുമെന്ന് മത്സ്യ ബന്ധന, കശുവണ്ടി വ്യവസായം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു വാഴച്ചാൽ വനമേഖലയിൽ പട്ടികവർഗ്ഗ മത്സ്യ തൊഴിലാളികൾക്കുള്ള ക്ഷേമനിധി അംഗത്വ വിതരണവും ട്രൈബൽ ഹോസ്റ്റൽ അനുബന്ധ സൗകര്യങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . കശുവണ്ടി കോര്പറേഷന് ഇതിനായി മികച്ചയിനം കശുമാവിൻ തൈകൾ മെയ് അവസാനത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു . പട്ടിക വർഗ്ഗക്ഷേമ വകുപ്പ് മന്ത്രിയുമായി സംസാരിച്ചു വാഴച്ചാൽ ട്രൈബൽ സ്കൂളിൽ ഹോസ്റ്റൽ സൗകര്യം ഒരുക്കി അടുത്ത അധ്യയനവര്ഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകുമെന്നും മന്ത്രി ചേർത്തു.
ബി ഡി ദേവസ്സി എം എൽ എ യുടെ അഭ്യർത്ഥഅനുസരിച്ച ചാലക്കുടിയിൽ ഫിഷറീസ് വകുപ്പിൻറെ അന്തിപച്ച – മീൻ ചന്ത ഉടൻ ആരംഭിക്കുമെന്നും ചാലക്കുടി മത്സ്യ മാർക്കറ്റിനെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു .
വാഴച്ചാൽ ട്രൈബൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ട്രൈബൽ ഹോസ്റ്റൽ അനുബന്ധ സൗകര്യങ്ങളുടെ ഉദ്ഘാടനവും, പട്ടികവർഗ്ഗ മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വ വിതരണവും, തടി ഇതര വനവിഭവശേഖരത്തിനുള്ള തിരിച്ചറിയൽ രേഖാവിതരണം, കാട്ടുതീ ബോധവൽക്കരണ ഉപഹാര സമർപ്പണം എന്നിവ മന്ത്രി നിർവഹിച്ചു, തുടർന്ന് തദ്ദേശീയമായ മത്സ്യകുഞ്ഞുങ്ങളെ ഡാമിൽ നിക്ഷേപിക്കലും മന്ത്രി നിർവഹിച്ചു . ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിച്ചു .സംസ്ഥാന മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയര്മാൻ സി പി കുഞ്ഞിരാമൻ മുഖ്യ ഭഷണം നടത്തി , ജില്ലാപഞ്ചായത് മെമ്പർ സി ജി സിനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, ഗ്രാമപഞ്ചായത് അംഗങ്ങൾ . ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ സന്തോഷ്, ഫിഷറീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഡി. എഫ് ഓ എസ് വി വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു.
അതിരപ്പിള്ളി ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കമ്മ വർഗീസ് സ്വാഗതവും വാർഡ് മെമ്പർ ചന്ദ്രിക ഷിബു നന്ദിയും പറഞ്ഞു.
Comments are closed.