കേരള ബ്ലാസ്റ്റേഴ്‌സിനും ഗോകുലം എഫ് സിക്കും വിജയം
പ്ലേ ഓഫ് സ്വപ്‌നങ്ങളെ സജീവമാക്കി നിര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് പ്ലേ ഓഫ് പ്രതീക്ഷകളെ ബ്ലാസ്റ്റേഴ്‌സ് സജീവമാക്കിയത്. എതിരാളികളുടെ തട്ടകത്തില്‍ 28-ാം മിനിട്ടില്‍ വെസ് ബ്രൗണാണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ ബ്രൗണ്‍ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. വിജയത്തോടെ ബ്ലാസ്റ്റേഴ്‌സിന് 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റായി. അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സ്.
അതേസമയം, ഗോകുലം എഫ് സി കേരളത്തിന് അട്ടിമറി വിജയം. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗോകുലം തോല്‍പ്പിച്ചു. ഗോകുലത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത ടീമായ മോഹന്‍ ബഗാനെ തറപറ്റിച്ച ഗോകുലം സ്വന്തം തട്ടകത്തില്‍ വീണ്ടുമൊരു കൊല്‍ക്കത്ത ടീമിനെ അട്ടിമറിക്കുകയായിരുന്നു. ആദ്യം ഗോളടിച്ചത് ഈസ്റ്റ് ബംഗാളാണ്. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ അടിച്ച് സമനില പിടിച്ച ഗോകുലത്തിന് ബംഗാള്‍ സെല്‍ഫ് ഗോളടിച്ച് വിജയം സമ്മാനിക്കുകയായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് ഗോകുലത്തിന് 16 പോയിന്റുണ്ട്. എട്ടാം സ്ഥാനത്തേക്ക് ഗോകുലം കുതിച്ചു കയറി. ബംഗാള്‍ മൂന്നാം സ്ഥാനത്ത് തുടരും.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക
കേരള ബ്ലാസ്റ്റേഴ്‌സ്: മാതൃഭൂമി.കോം
ഗോകുലം എഫ് സി കേരള: മാതൃഭൂമി.കോം
Comments are closed.