മെഡിക്കല്‍ കോളേജ് അഴിമതി: കേരള ബിജെപിയില്‍ പുതിയ തലവേദന
അഴിമതിയുടെ കറയില്ലെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ അത് അധികാരത്തിലെത്താത്തതു കൊണ്ടാണ് എന്ന് അവര്‍ തെളിയിക്കാറുമുണ്ട്. അധികാരത്തിന്റെ അപ്പകഷ്ണം കിട്ടിയാല്‍ അഴിമതിയുടെ ചക്കരക്കുടത്തില്‍ കൈയിട്ടു വാരുമെന്ന് പഞ്ചായത്തിലെ വാര്‍ഡു മുതല്‍ മുകളിലോട്ട് അവര്‍ തെളിയിച്ചിട്ടുമുണ്ട്. അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേരളത്തില്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതില്‍ നിന്നും അഴിമതിയുടെ വണ്ടിയില്‍ പെട്രോള്‍ അടിച്ചിട്ടുണ്ട് കേരളത്തിലെ ബിജെപി നേതാക്കള്‍. ഇന്നിപ്പോള്‍ അഴിമതിക്കെതിരെ ആഞ്ഞടിച്ച് പ്രസംഗം നടത്തി അധികാരത്തിലെ നരേന്ദ്രമോദിയുടെ കീഴിലും കേരളത്തിലെ നേതാക്കള്‍ അഴിമതി നടത്തുന്നു. മെഡിക്കല്‍ കോളെജുകള്‍ അനുവദിക്കുന്നതിലാണ് കൈക്കൂലി ഇപ്പോള്‍ അവര്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. അഴിമതിക്ക് ബിജെപിയുടെ കൈയിലും മരുന്നില്ലെന്നര്ത്ഥം. ഈ രണ്ടു അഴിമതികളേയും കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കുക: മാതൃഭൂമി
Comments are closed.