കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ എംഎല്‍എയുടെ സ്വത്തില്‍ 185.7 കോടിയുടെ വര്‍ദ്ധനവ്
കര്‍ണാടകയിലെ ധനികനായ രാഷ്ട്രീയക്കാരനായ എംടിബി നാഗരാജിന്റെ സമ്പത്തില്‍ കഴിഞ്ഞ 18 മാസങ്ങള്‍ കൊണ്ട് 185.7 കോടി രൂപ വര്‍ദ്ധിച്ചു. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും ബിജെപിയിലേക്ക് കൂറുമാറിയ 17 വിമത എംഎല്‍എമാരില്‍ ഒരാളാണ് നാഗരാജ്. ഇവരുടെ വിമത പ്രവര്‍ത്തനം മൂലം എച്ച് ഡി കുമാരസ്വാമി നയിച്ച സര്‍ക്കാര്‍ വീഴുകയും ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ കര്‍ണാടകയില്‍ ഭരണം പിടിക്കുകയും ചെയ്തു.
വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ഹോസ്കോട്ടില്‍ നിന്നും മത്സരിക്കുന്ന നാഗരാജ് ഓഗസ്റ്റ് രണ്ടിനും ഏഴിനും ഇടയില്‍ 48 കോടി രൂപയുടെ 53 നിക്ഷേപങ്ങള്‍ ആരംഭിച്ചുവെന്ന് സത്യവാങ് മൂലത്തില്‍ പറയുന്നു. കാനറ ബാങ്കില്‍ ആരംഭിച്ച നിക്ഷേപങ്ങള്‍ ഓരോന്നും 90 ലക്ഷം രൂപയുടെ മുകളില്‍ വരും.
18 മാസത്തെ സമ്പത്ത് വര്‍ദ്ധനവിന്റെ 25.84 ശതമാനം വരുമിത്. പുതിയ സത്യവാങ്മൂലം അനുസരിച്ച് നാഗരാജിന്റേയും ഭാര്യ ശാന്തകുമാരിയുടേയും ആസ്തി 1201.5 കോടി രൂപയാണ്.
കൂടുതല്‍ വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദി ന്യൂസ് മിനിട്ട് ഡോട്ട് കോം
Comments are closed.