കര്‍ണാടകയെ തെക്കിന്റെ ഗുജറാത്താക്കാന്‍ ബിജെപി
കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി സംസ്ഥാനത്ത് അധികാരം പിടിക്കണമെന്ന വാശിയിലാണ് ബിജെപി. അതിനുള്ള അവരുടെ മുഖ്യതന്ത്രം വര്‍ഗീയ ധ്രുവീകരണമാണ്. ഇരുപാര്‍ട്ടികളേയും സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് പ്രാധാന്യമര്‍ഹിക്കുന്നതുമാണ്.
മറ്റൊരു കുപ്രസിദ്ധ രഥയാത്രയുമായിട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു തന്നെ. അധികാര മാറ്റം മാത്രമല്ല ലക്ഷ്യം. കര്‍ണാടക സമൂഹത്തിന്റെ മാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടനവേളയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ പറയുകയുണ്ടായി. ഈ യാത്രയിലാണ് ബിജെപി എംപിയായ അനന്ത് കുമാര്‍ ഹെഗ്ഡെ ഇന്ത്യയുടെ ഭരണഘടന ബിജെപി മാറ്റിയെഴുതുമെന്ന് പ്രഖ്യാപിച്ചതും.
യാത്രയിലുടനീളം ഏതുവഴിയിലൂടെയാണ് ബിജെപി ഭരണം പിടിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ടായിരുന്നു. തങ്ങളുടെ പൊള്ളയായ വികസന വാഗ്ദാനങ്ങള്‍ ആളുകള്‍ വിശ്വസിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ബിജെപി വര്‍ഗീയതയെന്ന തനിനിറം പുറത്തെടുക്കുന്നു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്ക്ലിക്ക്.ഇന്‍
Comments are closed.