കടുവ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിനേക്കാള്‍ നല്ലൊരു സിനിമ
വലിയ ഒരു ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ .. സിനിമ അനൗൺസ് ചെയ്തപ്പോൾ മുതൽ കാത്തിരുന്ന ചിത്രം .. പക്ഷെ ഉള്ളത് പറയാമല്ലോ കടുവ എന്റെ പ്രതീക്ഷക്കൊത്ത് ഒട്ടും ഉയർന്നില്ല … ഒട്ടും ബലമില്ലാത്ത തിരക്കഥ തന്നെയാണ് ആ പ്രതീക്ഷകൾക്ക് മങ്ങലായത് ..
കടുവാക്കുന്നേൽ കുറുവച്ചന് സിനിമയുടെ തുടക്കത്തിൽ പാഷാണം ഷാജിയുടെ (സൈജു നവോദയ) ക്യാരക്ടർ കൊടുക്കുന്ന ഹൈപ്പ് ഡയലോഗ് കേട്ടപ്പോൾ പുലിമുരുകനിൽ മോഹൻലാലിന്റെ ഇൻട്രോക്ക് മുൻപ് എം ആർ ഗോപകുമാർ ചേട്ടന്റെ ഡയലോഗ് ആയിരുന്നു .. പക്ഷെ സിനിമയിലേക്ക് വന്നപ്പോൾ ആ ഹൈപ്പ് കുറുവച്ചന്റെ നാട്ടിൽ കുറുവച്ചന് ഉണ്ടായതായി ചിത്രത്തിലെങ്ങും കാണിക്കുന്നില്ല.. ലോജിക്കിലേക്ക് കടന്നാൽ ..
ഉദാഹരണത്തിന് പള്ളി വികാരിയുടെ സ്വഭാവ ദൂഷ്യം ഒക്കെ കാണിക്കുന്ന സീൻ അതും 90 കാലഘട്ടത്തിലെ കഥയായിട്ട് പോലും എന്ത് ലോജിക്കിലാണ് സിനിമയിൽ കൈകാര്യം ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല .. സ്പോയിലർ ആകേണ്ട എന്ന് കൊണ്ട് മാത്രം വിശദീകരിക്കുന്നില്ല ..
തല്ക്കാലം ലോജിക്ക് ഒരു മൂലക്ക് മാറ്റി നിർത്താം .. എന്നാലും..!!
തിരക്കഥയെപ്പറ്റി പറയുമ്പോൾ ഒരു കാര്യം എടുത്തു പറയാതെ വയ്യ .. നായകനും വില്ലനും തമ്മിൽ ശത്രുക്കളാകുന്നതിന് കാരണമാകുന്ന നായകൻറെ ഒരു ഡയലോഗ് (ഇപ്പോളത്തെ വിവാദം) തിരക്കഥാകൃത്ത് എന്ത് അർത്ഥത്തിലാണ് ആ ഡയലോഗ് അല്ലങ്കിൽ ആ വരികൾ എഴുതിച്ചേർത്തത് ..??
ഷാജി കൈലാസ്, പൃഥ്വിരാജ് ഒക്കെ ക്ഷമ ചോദിച്ചു പോസ്റ്റിട്ടു എങ്കിലും അത്തരം മാനസികാവസ്ഥയിൽ നിൽക്കുന്ന എത്രയോ മാതാപിതാക്കളിൽ അത് വേദനയുളവാക്കുന്നതാണെന്ന് സിനിമ കാണുന്നവർക്ക് മനസ്സിലാകും .. ആ ഒറ്റ സീനിൽ ശത്രുക്കളായി സിനിമയുടെ അവസാനം വരെ പരസ്പരം പകവീട്ടലുകളുമായി നിൽക്കുന്ന കഥയാണ് കടുവയുടെ രത്നച്ചുരുക്കം .. ഡയലോഗ് ഡെലിവെറിയും പലയിടത്തും പാളിയത് ഫീലായിട്ടുണ്ട്..
ഷാജി കൈലാസിന്റെ സ്വതസിദ്ധ സംവിധാനം .. വല്യേട്ടൻ, നാട്ടുരാജാവ് , സിംഹാസനം അങ്ങനെ അങ്ങനെ ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം നമ്പറുകൾ ഇത്തിരികൂടി മാസാക്കി എടുത്ത ഫീൽ .. അല്ലാതെ കാലോചിതമായ മാറ്റം സംവിധാനത്തിലോ എഡിറ്റിങ്ങിലോ, ഛായാഗ്രഹണത്തിലോ വന്നതായി അനുഭവപ്പെട്ടില്ല..
മൊത്തത്തിൽ സിനിമയെ എഴുതി തള്ളുന്നില്ല ..
ബാക്ഗ്രൗണ്ട് മ്യൂസിക്കും പൃഥ്വിരാജിന്റെ മീശയും പിരിച്ച് മുണ്ടും മടക്കിക്കുത്തിയുള്ള മാസ് പെർഫൊമൻസുകളും, നല്ല ആക്ഷൻ സീനുകളും , പാട്ടുകളും ഒക്കെ മികച്ചതായിരുന്നു ..
തിരക്കഥയിലെ ലോജിക്കുകൾ മാറ്റി വച്ച് കണ്ടാൽ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിനെക്കാൾ നല്ല ഒരു സിനിമയായി കണ്ടിരിക്കാം..
കടുവ നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിനേക്കാള്‍ നല്ലൊരു സിനിമ
- Design