ക്ഷമിക്കണം, അതൊരു തെറ്റായിരുന്നു: പൃഥ്വിരാജ്
കടുവ സിനിമയിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന് ഷാജി കൈലാസിന് പിന്നാലെ മാപ്പ് പറഞ്ഞ് നായകന് പൃഥ്വിരാജും. കടുവ സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളേയും മാതാപിതാക്കളേയും സംബന്ധിച്ച വിവാദ പ്രസ്താവനയില്‍ മാപ്പ് ചോദിച്ചു കൊണ്ട് ഷാജി കൈലാസ് ഫേസ് ബുക്കില്‍ കുറിച്ച പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് പൃഥ്വിരാജും തെറ്റേറ്റ് പറഞ്ഞിരിക്കുന്നത്. Sorry. It was a mistake. We acknowledge and accept it. പൃഥിരാജ് കുറിച്ചു.
ക്ഷമിക്കണം, അതൊരു തെറ്റായിരുന്നു: പൃഥ്വിരാജ്
