ഈ വര്‍ഷത്തെ ക്രോസ് വേഡ് ബുക്ക് അവാര്‍ഡ് മലയാളിയായ ജോസി ജോസഫിന്
ഈ വര്‍ഷത്തെ ക്രോസ് വേഡ് ബുക്ക് അവാര്‍ഡിന് മലയാളി മാധ്യമ പ്രവര്‍ത്തകനായ ജോസി ജോസഫ് അര്‍ഹനായി. ജോസി ജോസഫിന്റെ എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ് എന്ന പുസ്തകം നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ജൂറി അവാര്‍ഡിന് അര്‍ഹമായി. ഇന്ന് മുംബൈയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
സുജിത് സരഫ്, കരണ്‍ ജോഹര്‍, സദ്ഗുരു എന്നിവരാണ് മറ്റു വിഭാഗങ്ങളില്‍ 15-ാമത് ക്രോസ് വേഡ് ബുക്ക് അവാര്‍ഡിന് അര്‍ഹരായത്.
ഇന്ത്യയിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കോര്‍പറേറ്റുകളും തമ്മിലെ അവിശുദ്ധ ബന്ധത്തെ കുറിച്ചുള്ള പുസ്തകമാണ് എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്. നമ്മുടെ രാജ്യത്തെ കുറിച്ചുള്ള സത്യത്തെ കുറിച്ചുള്ള പുസ്തകമാണ് ഇതെന്ന് ജൂറി പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.
രാജ്യത്തെ ഞെട്ടിച്ച നിരവധി അഴിമതിക്കഥകള്‍ പുറത്തു കൊണ്ടുവന്ന ജോസി ഇപ്പോള്‍ ദി ഹിന്ദുവിന്റെ നാഷണല്‍ ഡിഫന്‍സ് എഡിറ്ററാണ്. അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയില്‍ അനില്‍ അംബാനിയുടെ തട്ടിപ്പിനെ കുറിച്ച് എഴുതിയ വാര്‍ത്തക്ക് എതിരെ അനില്‍ ആയിരം കോടി രൂപയുടെ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പുസ്തകമാണ് എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്. പുസ്തകം വാങ്ങുന്നതിന് സന്ദര്‍ശിക്കുക: ആമസോണ്‍.ഇന്‍
ജോസി ജോസഫുമായുള്ള അഭിമുഖം വായിക്കുന്നതിന് സന്ദര്‍ശിക്കുക: എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്: ഇന്ത്യന്‍ ജനാധിപത്യത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍
Comments are closed.