എന്തുകൊണ്ട് ജോഷുവ കിമ്മിച് വിലപ്പെട്ട താരം ആകുന്നു?
അരുണ്‍ എ ജി
എല്ലാ പ്രൊഫെഷനൽ ക്ലബ്ബുകളും ആഗ്രഹിക്കുന്ന ഒരു താരമാണ് ബയേർൻ മ്യുണികിന്റെ യുവ താരം ജോഷുവ കിമ്മിച്. രോബെർറ്റ് ലവൻഡോവ്സ്കി, തിയാഗോ അൽസാന്റെര, ഡേവിഡ് അലബാ, അൽഫോൻസോ ഡേവിസ്, മാനുവൽ ന്യുയർ എന്നിങ്ങനെ താര നിബിഡമായ ബയേർണ് നിരയിലെ എണ്ണം പറഞ്ഞ പ്രതിഭകളിൽ ഒരാളാണ് കിമ്മിച്.
എന്താണ് അയാളെ ഇത്ര വിലപ്പെട്ട ഒരു താരം ആകുന്നത്? ഉത്തരം ഒന്നേയുള്ളൂ Versatility. ആവേശം ഉയർത്തുന്ന വേഗത്തിലുള്ള മുന്നേറ്റങ്ങളോ, മാസ്മരികമായാ ഫൂട്ട് വർക്കോ അല്ല കിമിച്ചിനെ വ്യത്യസ്തൻ ആകുന്നത്. പകരം പിച്ചിലെ പല പൊസിഷനിലും ഒരേപോലെ മികവ് പുലർത്തി സ്ഥിരമായ പ്രകടനം നടത്താനുള്ള അതുല്യമായ കഴിവാണ് അയാളുടെ മുതൽകൂട്ട്.
അത് കൊണ്ടാണ് ഇതിഹാസ താരമായ ഫിലിപ്പ് ലാം വിട വാങ്ങിയപ്പോൾ, ബയേർന് പകരം ആര് എന്നോർത്ത് തല പുകയ്‌കേണ്ടി വരാതിരുന്നത്. ഏതൊരു മാനേജരും ആഗ്രഹിക്കുന്ന ഒരു താരമാണ് അയാൾ.
റൈറ്റ് ബാക്, സെന്റർ ബാക്, സെന്റർ മിഡ്ഫീൽഡ്, എന്നിങ്ങനെയുള്ള പൊസിഷനുകളിൽ കിമ്മിചിനെ വിജയകരമായി പരീക്ഷിക്കാൻ പെപ് ഗാര്ഡിയോള, അഞ്ചലോട്ടി, ഹേയ്നിക്‌സ്, കൊവാച്, ഫ്ലിക്ക് എന്നിവർക് സാധിച്ചതും, താരത്തിന്റെ versatalityയുടെ നേർ സാക്ഷ്യമാണ്.
റൈറ്റ് ബാക്ക് കളികുമ്പോൾ മുന്നോട്ട് കയറി ആക്രമണം അഴിച്ചു വിടുകയും, തന്റെ എതിരാളിയെ വിങ്ങിൽ ഒറ്റപ്പെടുത്തി അയാളുടെ പരിമിതികളെ ചൂഷണം ചെയ്ത്, ഹൈ ലൈൻ ഡിഫെൻസ് പൊളിയാതെ നോക്കുകയും ചെയുന്നത് കിമ്മിചിന് വളരെ അനായാസമാണ്.
അയാളുടെ ഈ ഫുട്ബോള് ഇന്റലിജൻസും അനായാസതയും മറ്റൊരാൾക്ക് പഠിപ്പിച്ചു കൊടുക്കാൻ ആവില്ല.കളിക്കുന്ന സമയതെല്ലാം അബദ്ധങ്ങൾ ഒഴിവാക്കുകയും, തന്റെ സഹതാരങ്ങള്‍ക്ക് അവരുടെ സ്വതസിദ്ധ ശൈലിയിൽ ഒട്ടും കുറവ് വരാതെ കളിക്കാനുള്ള അവസരം ഒരുക്കുവാനും കിമ്മിചിന് എപ്പോഴും സാധികാറുണ്ട്.
ബയേർന് ജേർസിയിൽ തോമസ് മുള്ളറും ലെവയും ഒക്കെ കാഴ്ചവെയ്ക്കുന്ന പ്രകടനങ്ങൾ പിറകിൽ ഒരു നിശബ്ദ സാന്നിധ്യമായി ആ 25 വയസ്സുകാരൻ എപ്പോഴും ഉണ്ട്.ഒരു നാച്ചുറൽ റൈറ്റ് ബാക് ആണെങ്കിലും കിമ്മിചിന്റെ ഡിഫെൻസിവ് മിഡ്ഫിൽഡർ ആയിട്ടുള്ള പ്രകടനവും എടുത്തു പറയേണ്ടതാണ്. തന്റെ ഇന്റലിജേൻസും പൊസിഷനൽ അവയർനെസും ഉപയോഗിച്ചു തന്റെ എതിർ താരത്തിനെകാൾ രണ്ട് നിമിഷം മുന്നോട്ട് ചിന്തിക്കാൻ അയാൾക് എപ്പോഴും സാധിക്കും.
ഗ്യാപ്പുകൾ അടയ്ക്കാനും,മുന്നോട്ട് പോകാനും, സീറ്റ് ബാക് ചെയാനും അയാൾക്ക് തരാത്തരത്തിൽ സാധിച്ചത് ബയേർനിന്റെ ഉയർത്തെഴുന്നേൽപ്പിൽ വഹിച്ച പങ്ക് ചെറുതല്ല..ക്ലബ്ബ് മത്സരങ്ങളുടെ pinnacle ആയ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേർന് മ്യുണിക് നേടിയ ഒരേയൊരു ഗോൾ അയാളുടെ സംഭാവന ആയത് ഒരു കാവ്യ നീതിയാവാം എന്നാണ് ഞാൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത്.
- Design
Comments are closed.