News in its shortest

വിദ്യാര്‍ത്ഥികളില്‍ ദേശീയത വളര്‍ത്താന്‍ ജെഎന്‍യു വിസിയുടെ മരുന്ന്, കാമ്പസില്‍ യുദ്ധടാങ്കുകള്‍ സ്ഥാപിക്കുക

ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഉയരമുള്ള കൊടിമരം സ്ഥാപിച്ച് അതില്‍ ഇന്ത്യയുടെ ദേശീയ പതാക കെട്ടണമെന്നായിരുന്നു നേരത്തെ സംഘപരിവാര്‍ നേതാക്കള്‍ വിദ്യാര്‍ത്ഥികളില്‍ ദേശ സ്‌നേഹം വളര്‍ത്താനും മരുന്നായി നിര്‍ദ്ദേശിച്ചിരുന്നത്. ഹൈദരാബാദില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തേയും ജെഎന്‍യുവില്‍ കനയ്യ കുമാറിന്റെ അറസ്റ്റിനേയും തുടര്‍ന്ന് ഇന്ത്യയിലെ സര്‍വകലാശാലകള്‍ സമര പരമ്പരകള്‍ കൊണ്ട് പ്രക്ഷുബ്ദമായിരുന്ന കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ ദേശസ്‌നേഹികള്‍ ആക്കുന്നതിന് ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ജെഎന്‍യുവിലെ വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥികളില്‍ ദേശീയത വളര്‍ത്തുന്നതിന് ഒരുപടി കൂടി കടന്ന് മുന്നോട്ടു പോയിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ ദേശീയത വളര്‍ത്താന്‍ കാമ്പസുകളില്‍ യുദ്ധ ടാങ്കുകള്‍ സ്ഥാപിക്കണമെന്നാണ് വിസി എം ജഗദീഷ് കുമാറിന്റെ അഭിപ്രായം. യുദ്ധ ടാങ്കുകള്‍ നല്‍കാന്‍ കേന്ദ്രമന്ത്രിമാരായ വികെ സിംഗിനോടും ധര്‍മേന്ദ്ര പ്രധാനോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഇന്ത്യന്‍ എക്‌സ്പ്രസ്‌

Comments are closed.