2019-ല്‍ ബിജെപിക്ക് നൂറ് സീറ്റ് പോലും കിട്ടില്ലെന്ന് ജിഗ്നേഷ് മേവാനി
2019-ലെ ലോകസഭ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് നൂറ് സീറ്റ് പോലും കിട്ടില്ലെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. രാജ്യത്തെ ഹാര്‍ദിക് പട്ടേലുമാരും അല്‍പേഷ് താക്കൂര്‍മാരും ജിഗ്നേഷ് മേവാനിമാരും ഒരുമിച്ച് ചേര്‍ന്നാല്‍ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടക്കത്തില്‍ ഒതുക്കാന്‍ സാധിക്കുമെന്ന് മേവാനി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് വികസന മാതൃകയുടെ ഇരകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യുവാക്കളും പാവപ്പെട്ടവരും ബിജെപിക്ക് എതിരെ ഒന്നിക്കും. ജിഎസ്ടിയും നോട്ടു നിരോധനവും യുവാക്കളെ ബിജെപിയില്‍ നിന്നും അകറ്റി. ഇത് രണ്ടും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും യുവാക്കളെ നേരിട്ട് ബാധിക്കുകയും ചെയ്തു. മോദി വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്ന് മേവാനി ആരോപിച്ചു. ജനുവരി ഒമ്പതിന് മനുസ്മൃതിയും ഭരണഘടനയുമേന്തി പ്രധാനമന്ത്രിയുടെ വീടിന് മുന്നിലേക്ക് ജാഥ പോകുമെന്നും മേവാനി പറഞ്ഞു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യടുഡേ.ഇന്‍
Comments are closed.