News in its shortest

ഫുല്‍വാമ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം: രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ പരിശീലന ക്യാമ്പിലേക്ക് മൂന്നോളം ഭീകരര്‍ നുഴഞ്ഞു കയറി ആക്രമണം നടത്തി. രണ്ടു സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇന്ന് അതിരാവിലെയാണ് ആക്രമണമുണ്ടായത്.

കേന്ദ്രത്തിലേക്ക് ഗ്രനേഡ് എറിഞ്ഞശേഷം വെടിയുതിര്‍ക്കുകയായിരുന്നു. അവന്തിപുരയിലെ സംമ്പൂരാ മേഖലയില്‍ ജെയ്ഷ് ഇ മുഹമ്മദ് കമാന്റര്‍ നൂര്‍ മുഹമ്മദ് താന്ത്രേയെ വധിച്ച് ദിവസങ്ങള്‍ക്കകമാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.