Jack N Jill review: ഒരു സയന്‍സ് ഫിക്ഷന്‍ പ്രതികാര കഥ അഥവാ അസ്സല്‍ വധം
ആദ്യമായിട്ടാണ് ഇങ്ങനെ എഴുതേണ്ടി വരുന്നത്… സങ്കടം ഉണ്ട് പക്ഷേ പറയാതെ വയ്യ… സമയത്തിനും , കോമൺ സെൻസിനും വില കല്പിക്കുന്ന ഒരാളാണ് നിങൾ എങ്കിൽ ദയവു ചെയ്ത് ഈ സിനിമ കാണാതെ ഇരിക്കാൻ ശ്രമിക്കുക… അത്ര മേൽ ദയനീയം ആണ് ഈ ചിത്രം…
ഒരു സയൻസ് ഫിക്ഷൻ കുത്തിക്കയറ്റി തട്ടി കൂട്ടിയ പ്രതികാര കഥ എന്നതിന് അപ്പുറം പറയാൻ ഒന്നും ഇല്ലാത്ത നല്ല അസ്സൽ വധം ആണ് ഈ ചിത്രം…എങ്ങിനെ മോശം ആയി അഭിനയിക്കാം എന്നതിന് അഭിനേതാക്കൾ തമ്മിൽ പൊരിഞ്ഞ മത്സരം ആണ് ഈ ചിത്രത്തിൽ.. ഓരാൾ പോലും ഒരു തരി പോലും അതിൽ വിട്ടു കൊടുക്കുന്നില്ല എന്നതാണ് സങ്കടം.. കഥ തിരക്കഥ എന്നിവയെ കുറിച്ചു പറഞാൽ ഞാൻ എന്നെ തന്നെ അടിക്കും എന്നതിനാൽ മിണ്ടുന്നില്ല… പിന്നെ VFX..Avatar 3 യുടെ കോൺട്രാക്ട് ഈ സിനിമ ചെയ്തതു കൊണ്ടു ഇവർക്കു കിട്ടും എന്നു ഉറപ്പാണ്…
സിനിമയിൽ ആകെ ഗുണം ഉള്ളത് ആയി തോന്നിയത് മഞ്ജുവിൻ്റെ ആക്ഷൻ സീനുകളും, ഇടക്ക് എങ്കിലും താൻ ഒരു അസാമാന്യ ചായാഗ്രാഹകൻ ആണ് എന്ന് ഓർമിപ്പിക്കുന്ന സന്തോഷ് ശിവൻ എന്ന ക്യാമറാമാനും ആണ്…
ഒരു എണ്ണം പറഞ്ഞ സംവിധായകൻ ഒന്നും അല്ലെങ്കിലും സന്തോഷ് ശിവൻ്റെ അശോക, ഉറുമി, അനന്തഭദ്രം എന്നിവ ഇന്നും ഒരു പ്രത്യേക ഇഷ്ടം ഉള്ള സിനിമകൾ ആണു… ആ ഇഷ്ട്ടം കൂടി തല്ലിക്കെടുത്താൻ ഇത് പോലുള്ള ദുരന്തങ്ങളും ആയി ഇനി എങ്കിലും വരാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു… പ്രാർത്ഥിക്കുന്നു….
Jack N Jill review: ഒരു സയന്‍സ് ഫിക്ഷന്‍ പ്രതികാര കഥ അഥവാ അസ്സല്‍ വധം
- Design