ഗോകുലം എഫ് സിയിലേക്ക് ഐ എസ് എല്‍ താരം
കോഴിക്കോട്: ഐ ലീഗിനു മുന്നോടിയായി ഗോകുലം കേരള എഫ് സി മിസോറാമിൽ നിന്നുമുള്ള ലെഫ്റ്റ് ബാക് സോഡിങ്ങ്ലിയാന ടോച്ചവാങ്ങിനെ സ്വന്തമാക്കി. രണ്ടു വർഷത്തെ കരാറിൽ ആണ് സോഡിങ്ങ്ലിയാന ഗോകുലം കേരള എഫ് സിയിൽ ചേരുന്നത്.
കഴിഞ്ഞ സീസണിൽ നെറോക്ക എഫ് സിക്കു വേണ്ടിയായിരിന്നു സോഡിങ്ങ്ലിയാന കളിച്ചതു. അതിനു മുൻപ് വിവിധ ഐ എസ് എൽ, ഐ ലീഗ് ടീമുകൾക്ക് വേണ്ടി ഈ മിസോറാം താരം മാറ്റുരച്ചു. ഇന്ത്യയുടെ അണ്ടർ-14, അണ്ടർ-16, അണ്ടർ -19 ടീമുകൾക്കും വേണ്ടി സോഡിങ്ങ്ലിയാന കളിച്ചിട്ടുണ്ട്.
ഷില്ലോങ് ലജോങ് ക്ലബ്ബിനു വേണ്ടി ആയിരിന്നു സോഡിങ്ങ്ലിയാനയുടെ അരങ്ങേറ്റം. അവിടെ നിന്നും നോർത്ത് ഈസ്റ്റ്, ഡൽഹി ഡയനാമോസ്, പുണെ എഫ് സി എന്നീ ക്ലബ്ബുകൾക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു.
Vayicho: ചരിത്ര തീരുമാനം ഇനി ബ്രസീലില്‍ നെയ്മറുടെ ശമ്പളം വനിതാ താരത്തിനും
കഴിഞ്ഞ വര്ഷം നെറോക്ക എഫ് സി ക്കു വേണ്ടി 11 കളികളിൽ ടീമിൽ ഉണ്ടായിരുന്നു.
“ഗോകുലം കേരളയിൽ കളിക്കുവാൻ കഴിയുന്നതിൽ വളരെ ഏറെ അഭിമാനം ഉണ്ട്. ഇതെനിക്ക് പുതിയ തുടക്കം ആണ്. തീർച്ചയായിട്ടും നല്ല രീതിയിൽ ക്ലബ് ഈ വരുന്ന സീസണിൽ കളിക്കും എന്ന ആത്മവിശ്വാസം ഉണ്ട്,” സോഡിങ്ങ്ലിയാന പറഞ്ഞു.
” സോഡിങ്ങ്ലിയാന ഗോകുലത്തിന്റെ ഭാഗമായതിൽ അതിയായ സന്തോഷം ഉണ്ട്. പരിചയ സമ്പന്നനായ ഒരു കളിക്കാരൻ ആണ് റാൾട്ടെ. ഇപ്പോൾ എല്ലാ പൊസിഷനുകളിലും നല്ല സ്‌ക്വാഡ് ഡെപ്ത് ഞങ്ങൾക്കുണ്ട്. ഇനി വിദേശ താരങ്ങളെ കൂടി ടീമിൽ എത്തിച്ചാൽ, ഐ ലീഗ് സൈനിങ്ങ് പൂർണമാകും,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.
- Design
Comments are closed.