പുനെയെ തകര്‍ത്ത് ബംഗളുരു ഐ എസ് എല്ലില്‍ ഒന്നാമത്
പുനെ എഫ് സിയെ തോല്പിച്ച് ബംഗളുരു എഫ് സി ഐ എസ് എല്ലില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഹോം മത്സരം കളിച്ച പുനെയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബംഗളുരു തകര്‍ത്തത്.
മികു രണ്ട് ഗോളുകള്‍ ബംഗളുരുവിന് വേണ്ടി നേടി. പുനെയാണ് ആദ്യം ഗോളടിച്ച് മുന്നിലെത്തിയതെങ്കിലും അന്തിമഫലം തോല്‍വിയായി.
ബല്‍ജിത് സാഹ്നി ചുവപ്പ് കണ്ട് പുറത്തു പോയതോടെ ബംഗളുരു തുടരെ രണ്ട് ഗോളുകള്‍ അടിച്ച് മുന്നിലെത്തുകയായിരുന്നു. സുനില്‍ ഛേത്രിയും ഒരു ഗോളടിച്ചു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം
Comments are closed.