News in its shortest

ആള്‍ദൈവങ്ങള്‍ക്ക് അദ്ഭുതങ്ങള്‍ സാധിക്കുമെങ്കില്‍ എന്തിനാണ് ആശുപത്രികള്‍ സ്ഥാപിക്കുന്നത്?


ഇന്ന് വിശ്വാസം കച്ചവടത്തിനൊപ്പമാണ് ചേര്‍ത്ത് വച്ചിരിക്കുന്നതെന്ന് പ്രശസ്ത സിനിമ സംവിധായകന്‍ പ്രിയനന്ദന്‍ അഭിപ്രായപ്പെട്ടു. യോഗ പോലും കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു. അതില്‍ ക്വാളിറ്റി, ക്വാണ്ടിറ്റി എന്നിവയ്ക്ക് ഒരു സ്ഥാനവുമില്ല. അത് പരിശോധിക്കപ്പെടുന്നില്ല. വിശ്വാസം അധികാരത്തിനുള്ള വഴി മാത്രമാണ്. വിശ്വാസത്തെ വോട്ടാക്കുകയാണ് പ്രധാനം. ഹിന്ദുവെന്ന് പറയുമ്പോള്‍ നാം ദളിതനെ പുറത്തു നിറുത്തും. അശാന്തനെന്താണ് ഹിന്ദുവല്ലേ, കുരീപ്പുഴ ഹിന്ദുവല്ലേ. വിശ്വാസത്തെക്കുറിച്ച് തുറന്ന് പറയുമ്പോള്‍ വെടിയൊച്ച നിങ്ങള്‍ക്കു പിന്നിലുണ്ടാകുമെന്നതാണ് വര്‍ത്തമാനകാല അനുഭവങ്ങള്‍.

സാങ്കേതിക വിദ്യയും ശാസ്ത്രവും കാലത്തിനൊപ്പം അപ്‌ഡേറ്റ് ചെയ്യപ്പെട്ടു. പക്ഷേ വിശ്വാസത്തിന്റെ കാര്യത്തില്‍ മനുഷ്യന്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നില്ല. അതാണ് പ്രശ്‌നം. പന്തിഭോജനം നടന്ന സഹോദന്‍ അയ്യപ്പന്റെ നാട്ടിലാണ് അശാന്തന്റെ മൃതദേഹത്തോട് നാം അനാദരവ് കാട്ടുന്നത്. ആള്‍ദൈവങ്ങളാണ് നമുക്ക് ചുറ്റിലും. പണക്കാരുടെ പണം പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്യുന്നുവെങ്കില്‍ അവരെ ഞാന്‍ അംഗീകരിക്കും. പക്ഷേ നാം കാണുന്നതോ. നഴ്‌സുമാര്‍ക്ക് പോലും ശമ്പളം കൊടുക്കില്ല. അവര്‍ സമരം നടത്തിയാല്‍ കൈയും കാലും തല്ലിയൊടിക്കും. വിശ്വാസത്തെ മൂല്യവത്തായി ഉപയോഗിക്കുന്നില്ല എന്നു തന്നെ നമുക്ക് കാണാം. ശ്രീനാരായണ ഗുരു ഇത്തരം പൗരോഹിത്യ പ്രവണതകളെ വെല്ലുവിളിച്ചാണ് ശിവനെ പ്രതിഷ്ഠിച്ചത്. ആള്‍ദൈവങ്ങള്‍ക്ക് അദ്ഭുതങ്ങള്‍ സാധിക്കുമെങ്കില്‍ നമുക്ക് ധ്യാനകേന്ദ്രങ്ങള്‍ നിര്‍മ്മിച്ചാല്‍ പോരേ. എന്തിനാണ് ഇത്തരം എല്ലാ ആളുകളും ആശുപത്രികള്‍ സ്ഥാപിക്കുന്നതെന്നും അദ്ദേഹം അഭിമുഖം.കോമുമായി സംസാരിക്കവേ പറഞ്ഞു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: അഭിമുഖം.കോം

Comments are closed.