ക്രിക്കറ്റില്‍ വനിതകള്‍ക്ക് വേണ്ടത്ര പരിഗണനയില്ലായിരുന്നുവെന്ന് കേരള വനിത ടീം ക്യാപ്റ്റന്‍
ക്രിക്കറ്റില്‍ വനിതാ താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ലെന്ന് കേരളത്തിനുവേണ്ടി ആദ്യമായി ഒരു ദേശീയ കിരീടം നേടിയ വനിതാ ടീം ക്യാപ്റ്റന്‍ എസ് സജ്ന. രണ്ട് മൂന്ന് വര്‍ഷം മുമ്പ് വരെ പുരുഷ ടീമിന് കിട്ടുന്ന ഒരു പരിഗണന വനിതകള്‍ക്ക് കിട്ടിയിരുന്നില്ലെന്ന് അവര്‍ പറയുന്നു്. ശരിക്കും പറഞ്ഞാല്‍ ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ എത്തിയതോടെയാണ് വനിതാ ടീമുകള്‍ക്ക് ശ്രദ്ധ കിട്ടി തുടങ്ങുന്നത്. കെ.സി.എ നല്കുന്ന ക്യാമ്പുകളിലായാലും വനിതാ ടീമിന് വേണ്ടത്ര പരിഗണന കിട്ടാറുണ്ടായിരുന്നില്ല. ഒരു മാച്ചിന് മുമ്പ് 10 ദിവസത്തെ ക്യാമ്പൊക്കെയാണ് വനിതാ ടീമിന് കിട്ടിയിരുന്നത്. ഇങ്ങനെ ലഭിക്കുന്നത് വെച്ചാണ് ടീം മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. കെ.സി.എ ഇപ്പോള്‍ വനിതാ ടീമിനേയും പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ മാസവും 15 ദിവസത്തെ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
സജ്നയുമായുള്ള അഭിമുഖം പൂര്‍ണമായും വായിക്കാന്‍ സന്ദര്‍ശിക്കുക: അഭിമുഖം.കോം
Comments are closed.