വസ്തുതാ പരിശോധന: ഐഎന്‍എസ് കല്‍വരി എങ്ങനെ മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകും?
2017 ഡിസംബര്‍ 14-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഐഎന്‍എസ് കല്‍വരി കമ്മീഷന്‍ ചെയ്തു. അനവധി തവണ കടലില്‍ വിജയകരമായി പരീക്ഷണ മുങ്ങലുകള്‍ നടത്തിയശേഷം ആഘോഷത്തോടെയാണ് കല്‍വരിയെ നാവിക സേനയില്‍ ഉള്‍പ്പെടുത്തിയത്.
കമ്മീഷന്‍ ചെയ്യുന്നതിന് തലേനാള്‍ പ്രതിരോധ മന്ത്രി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കല്‍വരിയുടെ കമ്മീഷനിങ് പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയമായി പ്രഖ്യാപിച്ചു. മോദി തന്റെ പ്രസംഗത്തിലും ഇത് ആവര്‍ത്തിച്ചു.
പക്ഷേ, കല്‍വരി എങ്ങനെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകും. വസ്തുതകള്‍ പരിശോധിക്കാം.
2006 ഡിസംബറിലാണ് ഐഎന്‍എസ് കല്‍വരിയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. അഞ്ചു ഭാഗങ്ങളായി നിര്‍മ്മിച്ച കപ്പല്‍ 2014 ജൂലൈ 30-ന് കൂട്ടിയോജിപ്പിച്ചു.
2015 ഒക്ടോബറില്‍ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് കല്‍വരി പുറത്തിറക്കി. 2016 മെയ് ഒന്നിന് കടലില്‍ പരീക്ഷണ മുങ്ങലുകള്‍ ആരംഭിച്ചു.
2017 സെപ്തംബര്‍ 21 മാസഗോണ്‍ കപ്പല്‍ നിര്‍മ്മാണ ശാല നാവിക സേനയ്ക്ക് കപ്പല്‍ കൈമാറി.
ഇതാണ് വസ്തുതകള്‍ എന്നിരിക്കേ 2014 അധികാരത്തിലെത്തിയ മോദി ആരംഭിച്ച മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയമായി എങ്ങനെ കല്‍വരിയെ വിലയിരുത്താനാകും.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ആള്‍ട്ട്‌ന്യൂസ്.കോം
Comments are closed.