സലില്‍ എസ് പരേഖ് ഇന്‍ഫോസിസ് സിഇഒ ആകും
വിശാല്‍ സിക്കയ്ക്ക് പകരമുള്ള സിഇഒയ്ക്കുവേണ്ടിയുള്ള ഇന്‍ഫോസിസിന്റെ ആഗോള അന്വേഷണത്തിന് അവസാനമായി. കേപ്ജെമിനിയിലെ ഉന്നത ഉദ്യോഗസ്ഥനായ സലില്‍ എസ് പരേഖാണ് പുതിയ സിഇഒയായി എത്തുന്നത്. അടുത്തവര്‍ഷം ജനുവരി രണ്ടിന് അദ്ദേഹം ചുമതലയേല്‍ക്കും. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ പദവിയും അദ്ദേഹത്തിന് ലഭിക്കും.
സിക്ക അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടര്‍ന്ന് യുബി പ്രവീണ്‍ റാവുവിനെ ഇടക്കാല സിഇഒയും മാനേജിങ് ഡയറക്ടറുമായി നിയമിച്ചിരുന്നു. റാവു പഴയ ലാവണമായ സിഒഒ പദവിയിലേക്ക് തിരികെയെത്തും.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.