രാജ്യത്ത് 73 ശതമാനം സമ്പത്തും എത്തുന്നത് ഒരു ശതമാനം ധനികരുടെ പോക്കറ്റില്‍
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സമ്പത്തിന്റെ 73 ശതമാനവും എത്തിയത് ഏറ്റവും ധനികരായ ഒരു ശതമാനം പേരുടെ കൈയില്‍. രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നുവെന്നതിന്റെ യഥാര്‍ത്ഥ ചിത്രമാണ് ഓക്സ്ഫാം എന്ന അന്താരാഷ്ട്ര സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.
2016-ല്‍ 58 ശതമാനം സമ്പത്തും കൈക്കലാക്കിയത് രാജ്യത്തെ ഒരു ശതമാനം പേരായിരുന്നു. അതില്‍ നിന്നാണ് 15 ശതമാനത്തിന്റെ കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 67 കോടി ജനങ്ങള്‍ക്ക് അവരുടെ വരുമാനത്തില്‍ ഒരു ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.
ലോകമെമ്പാടുമുള്ള കണക്ക് നോക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാണ്. 82 ശതമാനം സമ്പത്തും എത്തിയത് ഒരു ശതമാനത്തിന്റെ കൈയിലാണ്.
ലോകത്തെ ധനികരും പ്രബലരുമായവരുടെ വാര്‍ഷിക യോഗം ദാവോസില്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് ഓക്സ്ഫാം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.