ഗംഗാ നദി ശുചീകരണം: കേന്ദ്ര സര്‍ക്കാരിന് സിഎജിയുടെ വിമര്‍ശനം
ഗംഗാ നദി ശുചീകരണ പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. പദ്ധതി തുകയില്‍ കാല്‍ഭാഗത്തിന് താഴെ മാത്രമേ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ചെലവഴിച്ചിട്ടുള്ളൂ. ആസൂത്രണത്തിലും ധന മാനേജ്മെന്റിലും വീഴ്ചകള്‍ വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഗംഗാ തീരത്തെ 10 നഗരങ്ങളുടെ സമീപങ്ങളില്‍ നിന്നും ശേഖരിച്ച് പരിശോധിച്ച ജലത്തില്‍ മലിനീകരണം അധികമാണ്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 160 പേജുള്ള റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനമാണ് സിഎജി ഉന്നയിക്കുന്നത്.
പദ്ധതിയുടെ ചുമതലയുള്ള ജലവിഭവമന്ത്രാലയം റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടു വച്ച വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഗംഗാ ശുചീകരണം.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: റോയിറ്റേഴ്സ്.കോം
Comments are closed.