ഐപിഎല്ലിലെ അഫ്ഗാന് കോടീശ്വരന് റാഷിദ് ഖാനെ കുറിച്ച് പത്ത് കാര്യങ്ങള്‍
- ലെഗ് സ്പിന്നറായ റാഷിദ് ഖാന് വേണ്ടി റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവം കിങ്സ് ഇലവന് പഞ്ചാബും വില പറഞ്ഞു. ഒടുവില്‍ ഒമ്പത് കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഖാനെ നിലനിര്‍ത്താന്‍ തീരുമാനിച്ചു.
- 2017 ഐപിഎല്ലിലെ പ്രകടനം. 14 മത്സരങ്ങളില്‍ നിന്നായി 17 വിക്കറ്റുകള്‍. ഇക്കോണമി 6.62. സ്ട്രൈക്ക് റേറ്റ് 19.05
- കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഖാനെ വാങ്ങിയത് നാല് കോടി രൂപയ്ക്ക്.
- ലോകത്തെ മികച്ച ടി20 ലീഗുകളില്‍ മാസ്മരിക പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അടുത്തിടെ അഡ്ലൈഡ് സ്ട്രൈക്കേഴ്സിനുവേണ്ടി ബിഗ് ബാഷ് ലീഗില്‍ കിടിലന്‍ പ്രകടനം.
- 17-ാം പിറന്നാള്‍ കഴിഞ്ഞ് ഒരുമാസത്തിനകം 2015 ഒക്ടോബറില്‍ ടി20യില്‍ സിംബാബ്വേയ്ക്ക് എതിരെയാണ് ഖാന് അരങ്ങേറുന്നത്. ഇപ്പോള്‍ പ്രായം 19 വയസ്സും 129 ദിവസവും.
- കഴിഞ്ഞവര്‍ഷം അയര്‍ലണ്ടിന് എതിരായ ടി 20 മത്സരത്തില്‍ അഫ്ഗാനിസ്ഥാനുവേണ്ടി കേവലം മൂന്ന് റണ്‍സ് വിട്ടു കൊടുത്ത് വീഴ്ത്തിയത് അഞ്ചു വിക്കറ്റുകള്‍.
- ഏകദിനത്തില്‍ രണ്ടു തവണ അഞ്ചു വിക്കറ്റ് പ്രകടനം. വെസ്റ്റ് ഇന്‍ഡീസിന് എതിരെ 18 റണ്‍സ് വിട്ടു കൊടുത്ത് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ഖാന് അയര്‍ലണ്ടിന്റെ ആറ് വിക്കറ്റുകള്‍ നാല്‍പ്പത്തിമൂന്ന് റണ്‍സിനും വീഴ്ത്തിയിട്ടുണ്ട്.
- ഒരു ടി 20 മത്സരത്തില്‍ രണ്ട് ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യ താരമാണ് ഖാന്.
- 2018 ജനുവരിയില്‍ ഐസിസി അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരത്തിനുള്ള അവാര്‍ഡ് നല്കി.
- അഫ്ഗാനിസ്ഥാന്റെ അഫ്രിദിയെന്ന വിളിപ്പേരും ഖാനുണ്ട്.
Comments are closed.