കോലിയുടെ സെഞ്ച്വറി പാഴായി, വിന്‍ഡീസിന് 43 റണ്‍സ് വിജയം
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സെഞ്ച്വറി. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത വീന്‍ഡീസ് ഉയര്‍ത്തിയ 284 റണ്‍സ് എന്ന ലക്ഷ്യം മറികടക്കാന്‍ പുകഴ്പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ആയില്ല. 43 റണ്‍സ് അകലെ വീഴാനായിരുന്നു വിധി. പരമ്പരയിലാദ്യമായി ഇരുടീമുകളും മുന്നൂറ് റണ്‍സ് കടക്കാത്ത മത്സരത്തില്‍ വിന്‍ഡീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് എടുത്തു. എന്നാല്‍ ഇന്ത്യ 47.4 ഓവറില്‍ 240 റണ്‍സിന് എല്ലാവരും പുറത്തായി.
കോലി 119 പന്തുകളില്‍ നിന്ന് 107 റണ്‍സ് നേടി. 42-ാം ഓവറില്‍ മെര്‍ലണ്‍ സാമുവല്‍സിന്റെ പന്തില്‍ കോലി പുറത്തായതാണ് നിര്‍ണായകമായത്. പരമ്പരയിലാദ്യമായി ഇരുടീമുകളുടേയും ബൗളര്‍മാര്‍ താളം കണ്ടെത്തിയെന്നത് കൂടി മൂന്നാം ഏകദിനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയുടെ മുന്‍നിരയെ തകര്‍ക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞപ്പോള്‍ ആതിഥേയരുടെ ബൗളര്‍മാര്‍ സന്ദര്‍ശകരെ മുന്നൂറ് റണ്‍സിന് താഴെ പിടിച്ചു നിര്‍ത്തി.
ഭുവനേശ് കുമാര്‍ 52 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രിത് ബുംമ്ര 35 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനുവേണ്ടി ഷായ് ഹോപ് 95 റണ്‍സ് എടുത്തു.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.