ചരിത്രം അനുകൂലം, പക്ഷേ, ജൊഹന്നാസ്ബെര്ഗില് ഇന്ത്യ തോല്ക്കാതിരിക്കുമോ?
ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. ആദ്യ രണ്ട് ടെസ്റ്റുകളും അടിയറവച്ച ഇന്ത്യ ജൊഹന്നാസ്ബെര്ഗില് നടക്കുന്ന മൂന്നാം ടെസ്റ്റില്‍ സമനിലയെങ്കിലും പിടിക്കുമോ എന്ന ചോദ്യമാണ് കടുത്ത ആരാധകര്‍ പോലും ചോദിക്കുന്നത്. 24-നാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.
ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങ്ങില്‍ കരിഞ്ഞുവീണ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷ നല്കുന്ന ഒരു ഘടകം ജൊഹന്നാസ്ബെര്ഗിലുണ്ട്. ഇന്ത്യ ഇതുവരെ ഈ മൈതാനത്ത് തോല്‍വിയറിഞ്ഞിട്ടില്ല. എന്നു മാത്രമല്ല ഒരു ടെസ്റ്റില്‍ വിജയിച്ചിട്ടുമുണ്ട്. മൂന്ന് ടെസ്റ്റുകളില്‍ സമനിലയും പിടിച്ചു.
2006-ല്‍ ഇന്ത്യയുടെ വന്മതില് രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആ വിജയം നേടിയത്. അതിന് സഹായിച്ചത് എസ് ശ്രീശാന്തിന്റെ ബൗളിങ് ആക്രമണവും. ആ പരമ്പര ആരംഭിച്ചതു തന്നെ ഇന്ത്യയുടെ വിജയത്തോടെയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 40 റണ്‍സ് വിട്ടു കൊടുത്ത് ശ്രീശാന്ത് വീഴ്ത്തിയത് അഞ്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെയാണ്. ആ പ്രകടനം ടീമിന് സമ്മാനിച്ചത് 165 റണ്‍സിന്റെ നിര്‍ണായക ലീഡും.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.