News in its shortest

ഇന്ത്യയെ കൈവിടാതെ ജൊഹന്നാസ്ബര്‍ഗ്, ചരിത്രം തിരുത്താനാകാതെ ദക്ഷിണാഫ്രിക്ക

ഒടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ജൊഹന്നാസ്ബര്‍ഗിലെ ചരിത്രം വഴിമാറിയില്ല. ജൊഹന്നാസ്ബര്‍ഗില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യ നിലനിര്‍ത്തി.

ആദ്യ രണ്ട് ക്രിക്കറ്റ് ടെസ്റ്റ് മത്സരങ്ങളും തോറ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് അടിയറവച്ച ഇന്ത്യ ജൊഹന്നാസ്ബര്‍ഗില്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ സമനിലയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നുവെന്നായിരുന്നു ആരാധകരുടെ മോഹം. പക്ഷേ, സമനില ആഗ്രഹിച്ച ആരാധകര്‍ക്ക് വിജയം സമ്മാനിച്ച് ഇന്ത്യ മാനം കാത്തു.

മാനം നഷ്ടമാകാതിരിക്കാന്‍ ഇറങ്ങിയ ഇന്ത്യ 63 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ന്യൂവാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ആതിഥേയര്‍ ഒരു ഘട്ടത്തില്‍ വിജയം കൈപിടിയിലൊതുക്കുമെന്ന് തോന്നിപ്പിച്ചതാണ്. 124-ന് ഒരു വിക്കറ്റ് മാത്രം നഷ്ടമായിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 177 റണ്‍സിന് എല്ലാവരും പുറത്തായി.

ഇനി അങ്കം ആറ് ഏകദിനങ്ങളും മൂന്ന് ടി 20 മത്സരങ്ങളും വിജയിക്കാനാണ്. ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട ഇന്ത്യ ഏകദിന പരമ്പരയും ട്വ20 പരമ്പരയും വിജയിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ശക്തമായ മറുപടി നല്‍കാനാകും ശ്രമിക്കുക. ആദ്യ ഏകദിനം ഡര്‍ബനില്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.