ഒന്നാം ടി20യില്‍ ആരും ശ്രദ്ധിക്കാതെ ധോണി മറികടന്ന റെക്കോര്‍ഡ്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടി20 മത്സരത്തില്‍ മഹേന്ദ്രസിംഗ് ധോണി ഒരു റെക്കോര്‍ഡ് കൂടി മറികടന്നു. ടി20യില്‍ വിക്കറ്റിന് പിന്നില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുക്കുന്ന കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി മറികടന്നത്.
ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് ധോണിയുടെ പേരില്‍ മാറ്റി കുറിച്ചത്. 134 ക്യാച്ചാണ് ധോണി വിക്കറ്റിന് പിന്നില്‍ എടുത്തിട്ടുള്ളത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ റീസ ഹെന്ട്രിക്സായിരുന്നു ധോണിയുടെ ഇര. 275 കളികളില്‍ നിന്നാണ് ധോണി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
കുമാര്‍ സംഗക്കാര 254 കളികളില്‍ നിന്ന് 133 ക്യാച്ചുകള്‍ എടുത്തിരുന്നു. ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എടുത്തതില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ തന്നെ ദിനേശ് കാര്‍ത്തിക്കാണ്. 227 കളികളില്‍ നിന്ന് 123 ക്യാച്ചുകള്‍ കാര്‍ത്തിക് എടുത്തിട്ടുണ്ട്. നാലാസ്ഥാനത്തുള്ള പാകിസ്താന്റെ കമ്രാന്‍ അക്മല്‍ 115 പേരെ പിടികൂടിയിട്ടുണ്ട്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.