ഇന്ത്യയ്ക്ക് ഇടതുപക്ഷത്തെ ആവശ്യമുണ്ട്
ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ആരംഭം ഒക്ടോബര്‍ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സോവിയറ്റ് യൂണിയന്റെ പതനം മുതല്‍ ഏവരും ഇടതിന്റെ ഭാവിയെ കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ ചോദ്യം തെറ്റായ രീതിയിലാണ് ഉന്നയിച്ചിരുന്നത്. രാജ്യത്ത് ഇടതിന് ഭാവിയുണ്ടോ എന്നല്ല ഇടതുപക്ഷമില്ലാതെ ഇന്ത്യയ്ക്ക് ഭാവിയുണ്ടോ എന്നായിരുന്നു വേണ്ടിയിരുന്നതെന്ന് പ്രശസ്ത ഇടതുപക്ഷ സാമ്പത്തിക ചിന്തകനായ പ്രഭാത് പട്‌നായിക് പറയുന്നു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക നയമായി അംഗീകരിച്ചിരിക്കുന്ന നിയോ ലിബറല്‍ മുതലാളിത്തം അതിന്റെ അന്ത്യദശയിലെത്തിയിരിക്കുകയാണ്. 2008-ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യം മെട്രോപൊളിറ്റന്‍ രാജ്യങ്ങളില്‍ നിന്ന് തുടക്കത്തില്‍ പ്രതിരോധിച്ചു നിന്ന ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങളിലേക്കും ഇന്ന് എത്തിയിരിക്കുന്നു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടു നിരോധനവും ജി എസ് ടിയും പോലുള്ള കണ്ണില്ലാത്ത ഇടപെടലുകള്‍ ഈ പ്രശ്‌നത്തെ വഷളാക്കിയതേയുള്ളൂ.
സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ ഇന്ത്യ ഇന്ന് എത്തി നില്‍ക്കുന്ന ഇടത്തു നിന്നുള്ള രക്ഷ നല്‍കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയുകയുള്ളൂ. പ്രഭാത് പട്‌നായിക്കിന്റെ ലേഖനം പൂര്‍ണമായും വായിക്കാന്‍ സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍
Comments are closed.