ഇന്ത്യ ഭരിക്കുന്നത് പാവങ്ങളോട് കരുതലില്ലാത്തവര്‍: മാര്ട്ടിന് ലൂഥര്‍ കിങ് മൂന്നാമന്
ഒരു വശത്ത് ദളിതര്‍ക്ക് എതിരെ കടുത്ത ആക്രമണം രാജ്യത്ത് നടക്കുമ്പോള്‍ ദളിതനായൊരാളെ രാഷ്ട്രപതിയായി തെരഞ്ഞെടുത്ത ബിജെപിക്ക് തിരിച്ചടിയായി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ അംബേദ്കറെ കുറിച്ചുള്ള ത്രിദിന സമ്മേളനം. ഈ സമ്മേളനം ദളിതര്ക്കുമേലുള്ള ആക്രമണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടു വരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തകനായ മാര്ട്ടിന് ലൂഥര്‍ കിങ് മൂന്നാമന് ഇന്ത്യയേയും അമേരിക്കയേയും ശക്തമായി വിമര്‍ശിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും ഭരിക്കുന്നത് പാവങ്ങളോടു കരുതല്‍ ഇല്ലാത്തവര്‍ ആണെന്നും രണ്ടിടത്തും നിയമങ്ങളെ ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു രാജ്യങ്ങളിലും വര്‍ദ്ധിച്ചു വരുന്ന വെറുപ്പ് ആക്രമണങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ന്യൂസ്18.കോം
Comments are closed.