“അന്ത ഭയമിറുക്കണം” ഗുജറാത്തില്‍ ബിജെപിയുടെ വിജയമന്ത്രം
കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി ഒരു കാര്യത്തില്‍ മാത്രമേ കൃത്യമായി കാര്യങ്ങള്‍ ചെയ്തിട്ടുള്ളൂ. സംസ്ഥാനത്തെ ജനങ്ങളില്‍ ഭയം സൃഷ്ടിക്കുക. ഒരു തമിഴ് സിനിമയില്‍ വില്ലന്‍ പറയുന്നത് പോലെ, അന്ത ഭയമിറുക്കണം. ഇനി അടുത്ത അഞ്ചു വര്‍ഷം ചെയ്യാന്‍ പോകുന്നതും അത് തന്നെയാണ്. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭീതി വിതയ്ക്കല്‍ വര്‍ദ്ധിക്കാനാണ് സാധ്യത.
പരസ്പരം ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നതില്‍ ബിജെപി വളരെയേറെ വിജയിച്ചിട്ടുണ്ട്. അതില്‍ നിന്ന് വോട്ടുകള്‍ വാരാനും അധികാരത്തില്‍ തുടരാനും അവര്‍ക്ക് കഴിയുന്നു.
വോട്ട് ചെയ്തില്ലെങ്കില്‍ റേഷന്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യപ്പെടുമെന്ന പേടിയില്‍ വളരെ ദൂരെ നിന്നും ഇല്ലാത്ത പണമുണ്ടാക്കി നാട്ടിലെത്തി വോട്ടു ചെയ്തവര്‍ ഏറെയുണ്ട് ഗുജറാത്തില്‍. നോട്ട് നിരോധനവും ജി എസ് ടിയും തെറ്റാണെന്നും ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നാടിനെ കടക്കെണിയിലാക്കുമെന്നും അവര്‍ക്കറിയാം. പക്ഷേ, അവര്‍ ബിജെപിക്ക് എതിരെ വോട്ട് ചെയ്യില്ല. കാരണം മുസ്ലിങ്ങളോടുള്ള ഭയം.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തതിനുശേഷം കൃത്യമായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ മുസ്ലിങ്ങള്‍ ഭീഷണിയാണെന്നും രക്ഷകരായി തങ്ങളേയുള്ളൂവെന്നും ആദിവാസികളിലും ദളിതരിലും ഉയര്‍ന്ന ജാതിക്കാരിലും എല്ലാം ഊട്ടിയുറപ്പിക്കുന്നു. ഈ ഭയം രണ്ട് ദശാബ്ദങ്ങളായി വോട്ടും അധികാരവും ബിജെപിക്ക് നല്‍കുന്നു.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍
Comments are closed.