ആദ്യം ഞങ്ങള്‍ കരഞ്ഞു, പിന്നീട് തമാശകള്‍ പറഞ്ഞു ചിരിച്ചു; ആ തോല്‍വിയെ കുറിച്ച് ഹര്‍മന്‍പ്രീത് കൗര്‍
ആരും പ്രതീക്ഷിച്ചിരുന്നില്ല ഇന്ത്യയുടെ വനിതാ ടീം ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ എത്തുമെന്ന്. പക്ഷേ, എല്ലാരും ആഗ്രഹിച്ചിരുന്നു. ഇന്ത്യ ഫൈനലില്‍ എത്തണമെന്നും വിജയിക്കണമെന്നും. ഏവരേയും അത്ഭുതപ്പെടുത്തി അവര്‍ ഫൈനലിലെത്തി. സെമിയില്‍ കരുത്തരായ തച്ചു തകര്‍ത്ത്. അതോടെ പ്രതീക്ഷകള്‍ മാനം മുട്ടെ ഉയര്‍ന്നു. എല്ലാ മത്സരത്തിലും ഏതെങ്കിലും ഒരു ടീം അവസരത്തിനൊത്ത് ഉയര്‍ന്ന് ടീമിനെ വിജയത്തില്‍ എത്തിച്ചിരുന്നു. അതുപോലൊരു ഉദയം ഫൈനലിലും എല്ലാവരും പ്രതീക്ഷിച്ചുവെങ്കിലും ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യത്തിന് ഒമ്പത് റണ്‍ അകലെ ഇന്ത്യ വീണു. എങ്ങനെയാകും ടീം ഇന്ത്യ ഈ തോല്‍വിയോട് പ്രതികരിച്ചിട്ടുണ്ടാകുക. സെമിയില്‍ ഓസ്ത്രേലിയന്‍ ബോളര്‍മാരെ തച്ചുതകര്‍ത്ത ഹര്‍മന്‍പ്രീത് കൗര്‍ പറയുന്നു. ആദ്യം ഞങ്ങള്‍ പൊട്ടിക്കരഞ്ഞു. പിന്നീട് തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു. തോല്‍വിക്കുശേഷം എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാന്‍ വായിക്കുക എന്‍ഡിടിവി
Comments are closed.