News in its shortest

മുന്‍താരത്തിന്റെ ഹാട്രിക്കിന് മുന്നില്‍ ഗോകുലം ഒടുവില്‍ വീണു

കൊല്‍ക്കത്ത: ഒരു മത്സരം ബാക്കി നിര്‍ത്തി കിരീടധാരണം നടത്താമെന്ന ഗോകുലം കേരള എഫ് സിയുടെ മോഹം പൊലിഞ്ഞു. കപ്പിനും ചുണ്ടിനും ഇടയിലെ കാത്തിരിപ്പ് തുടരാനാണ് ശ്രീനിധി വിധിച്ചത്. തുടര്‍ച്ചയായ രണ്ടാം ഐലീഗ് കിരീടമെന്ന മോഹസാക്ഷാത്കാരത്തിനായി ടീമിനും ആരാധകര്‍ക്കും 14-ാം തിയതിവരെ കാത്തിരിക്കണം. രണ്ട് മത്സരത്തില്‍ നിന്നും കിരീടം നേടാന്‍ ഒരു പോയിന്റ് മാത്രം മതിയെന്ന നിലയില്‍ ശ്രീനിധി ഡെക്കാണിനെതിരായ മത്സരത്തിന് ഇറങ്ങിയ ഗോകുലത്തിന് സീസണിലെ ആദ്യ തോല്‍വിയോടെ മൈതാനം വിടേണ്ടിവന്നു. 3-1 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ തോല്‍വി.

ശ്രീനിധിക്കായി ഹാട്രിക് നേടിയ ലാല്‍റോമാവിയയാണ് സീസണിലെ ആദ്യ തോല്‍വിയിലേക്ക് ഗോകുലം കേരള എഫ്‌സിയെ തള്ളിയിട്ടത്. രണ്ട് ഐലീഗ് സീസണുകളിലായി തോല്‍വിയറിയാതെ 21 മത്സരങ്ങളാണ് ഗോകുലം കേരള പൂര്‍ത്തിയാക്കിയിരുന്നത്.

kerala psc coaching kozhikode

കിരീടം മോഹിച്ചിറങ്ങിയ ഗോകുലത്തിന് മുന്നില്‍ ശക്തമായ നീക്കങ്ങളുമായി ശ്രീനിധി തുടക്കം മുതല്‍ തന്നെ ഗോകുലത്തിന്റെ ഗോള്‍ മുഖം അക്രമിച്ച് കൊണ്ടിരുന്നു. ഒടുവില്‍ 19ാം മിനുട്ടില്‍ ലാല്‍റൊംമാവിയയിലൂടെ ശ്രീനിധിയുടെ ആദ്യ ഗോള്‍ വന്നു. ആദ്യ ഗോള്‍ വഴങ്ങിയതോടെ ഗോകുലം പതറി.

എങ്കിലും സമനില ഗോളിനായി പൊരുതുന്നതിനിടെ ശ്രീനിധിയുടെ രണ്ടാം ഗോളും വീണു. ലാല്‍റോംമാവിയ തന്നെയായിരുന്നു ശ്രീനിധിയുടെ രണ്ടാം ഗോളും നേടിയത്. രണ്ട് ഗോള്‍ വീണതോടെ ഗോകുലത്തിന്റെ നിയന്ത്രണം നഷ്ടമായി. അധികം വൈകാതെ ശ്രീനിധിയുടെ മൂന്നാം ഗോളും പിറന്നു. 37ാം മിനുട്ടില്‍ ലാല്‍റോംമാവിയയുടെ ഹാട്രിക് പിറന്നു. ഇതോടെ ആദ്യ പകുതിയില്‍ തന്നെ ഗോകുലം മൂന്ന് ഗോളിന് പിറകിലായി. ഗോകുലം ആദ്യമായി ഐലീഗ് കിരീടം നേടിയ കഴിഞ്ഞ സീസണില്‍ ലാല്‍റോംമാവിയ ഗോകുലത്തിനുവേണ്ടി ബൂട്ട് കെട്ടിയിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനിറങ്ങിയ ഗോകുലം 47ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി തിരിച്ചുവരവിന്റെ സൂചന നല്‍കി. ക്യാപ്റ്റന്‍ ശരിഫ് മുഹമ്മദായിരുന്നു ഗോള്‍ നേടിയത്. എന്നാല്‍ 54ാം മിനുട്ടില്‍ ശരീഫിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ഗോകുലത്തിന്റെ തിരിച്ചുവരവ് സാധ്യതങ്ങള്‍ മങ്ങി. എങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനും അവസരം കിട്ടിയപ്പോള്‍ കൗണ്ടര്‍ അറ്റാക്ക് നടത്താനും ഗോകുലം കേരള മറന്നില്ല. ഐ ലീഗിന്റെ ആദ്യപാദത്തില്‍ ഗോകുലം ശ്രീനിധിയെ പരാജയപ്പെടുത്തിയിരുന്നു.

തോറ്റെങ്കിലും ഗോകുലം തന്നെയാണ് ഇപ്പോഴും പട്ടികയില്‍ ഒന്നാമത്. അടുത്ത മത്സരത്തില്‍ സമനിലയെങ്കിലും നേടിയാല്‍ ഗോകുലത്തിന് കിരീടം സ്വന്തമാക്കാം. 14ന് രാത്രി ഏഴുമണിക്കാണ് മുഹമ്മദന്‍സും ഗോകുലം കേരളയും തമ്മിലുള്ള നിര്‍ണായക പോരാട്ടം.

മുന്‍താരത്തിന്റെ ഹാട്രിക്കിന് മുന്നില്‍ ഗോകുലം ഒടുവില്‍ വീണു 1 romawia hat trick helps sreenidhi deccan stun gokulam kerala to setup thrilling finale
80%
Awesome
  • Design