അന്ധവിശ്വാസത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു, മൂന്നു ദിവസത്തേക്ക് ചാനല്‍ പൂട്ടിച്ച് കേന്ദ്രസര്‍ക്കാര്‍
കേബിള്‍ ടെലിവിഷന്‍ ശൃംഖല നിയമങ്ങള്‍ ലംഘിച്ചതിന് അസമീസ് ടിവി ചാനലിനോട് മൂന്ന് ദിവസത്തേക്ക് സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വിവര, പ്രേക്ഷപണ മന്ത്രാലയം
ആവശ്യപ്പെട്ടു.
അസമില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതാണ് ഡിവൈ 365 എന്ന ചാനലിന് വിനയായത്. കുഞ്ഞിനെ ഒരാള്‍ മുകളിലേക്ക് എറിഞ്ഞ് പിടിക്കുന്ന ദൃശ്യങ്ങള്‍ ചാനല്‍ കാണിച്ചിരുന്നു. ഇത് കുട്ടികള്‍ സുരക്ഷിതരായി ഇരിക്കാന്‍ വേണ്ടി അസമിലെ ചില ഭാഗങ്ങളില്‍ ചെയ്യുന്ന ദുരാചാരമാണ്.
എന്നാല്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിന് യോഗ്യമല്ലെന്നായിരുന്നു മന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.