ഞാനൊരു രാഷ്ട്രീയക്കാരനാണ്: കമല്ഹാസന്
തമിഴ്നാട് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഉലകനായകന് കമല്‍ ഹാസന്. അഴിമതികളെ കുറിച്ചുള്ള വിവരങ്ങള്‍ മന്ത്രിമാര്‍ക്ക് നേരിട്ട് കത്തയക്കാന്‍ അദ്ദേഹം തന്റെ ആരാധകരോട് ആവശ്യപ്പെട്ടു. ധൈര്യമുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തമിഴ്നാട്ടിലെ ഒരു മന്ത്രി കമല്‍ഹാസനെ വെല്ലുവിളിച്ചിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ സംസാരിച്ച ദിവസം മുതല്‍ താനൊരു രാഷ്ട്രീയക്കാരനാണെന്ന് കമല്‍ പറഞ്ഞു. അദ്ദേഹം തന്റെ നിലപാടുകള്‍ ട്വീറ്റ് ചെയ്തതിനൊപ്പം ഓഡിയോ ക്ലിപ്പ് വാട്ട്സ് ആപ്പില്‍ റിലീസ് ചെയ്യുകയും ചെയ്തു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കമലിന്റെ പ്രസ്താവന. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദ ന്യൂസ് മിനുട്ട്.കോം
Comments are closed.