മോദിക്ക് എതിരെ ഫേസ് ബുക്ക് പോസ്റ്റ്: വിദ്യാര്‍ത്ഥിയെ 17 മണിക്കൂര്‍ ചോദ്യം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി ഫേസ് ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തുവെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ 17 മണിക്കൂറോളം നേരം പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. പദ്മാവതി വിവാദവുമായി ബന്ധപ്പെട്ട് പോസ്റ്റ് ഷെയര്‍ ചെയ്ത 21-കാരനായ നിയമവിദ്യാര്ത്ഥിയേയാണ് ഹൈദരാബാദ് പൊലീസ് മാരത്തോണ്‍ ചോദ്യം ചെയ്തത്.
ആരിഫ് മുഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ മഫ്തിയിലെത്തിയ പൊലീസ് ഒരു പരിപാടിക്കിടയില്‍ നിന്നാണ് പിടിച്ചു കൊണ്ടു പോയത്. കാച്ച് ന്യൂസ്.കോമില് പ്രധാനമന്ത്രിയെ ഷൂ എറിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത ഷെയര്‍ ചെയ്തതിനാണ് ആരിഫിനെ ചോദ്യം ചെയ്തത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദിന്യൂസ്മിനിട്ട്.കോം
Comments are closed.