News in its shortest

വധഭീഷണി: സംഘപരിവാറിനെ വിമര്‍ശിച്ചിരുന്ന ഫേസ് ബുക്ക് പേജ് അഡ്മിന്‍ പിന്‍വലിച്ചു

ഹിന്ദുത്വ ഭീകരതയ്ക്കും അതിന്റെ വക്താക്കള്‍ക്കും എതിരെ ഫേസ് ബുക്കില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്ന ഹുമന്‍സ് ഓഫ് ഹിന്ദുത്വ എന്ന ഫേസ് ബുക്ക് പേജ് സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിച്ചു. ബ്രാന്‍ഡ്‌സണ്‍ സ്റ്റാന്റണിന്റെ ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്ക് എന്ന പേജിനെ അനുകരിച്ച് ഹിന്ദുത്വ ഭീകരവാദം, ജാതീയത, സദാചാര പൊലീസിങ്, പശുസംരക്ഷകരുടെ ആക്രമണങ്ങള്‍ തുടങ്ങിയവയെ ശക്തമായി കളിയാക്കി വിമര്‍ശിച്ചിരുന്ന പേജായിരുന്നു ഇത്.

വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് പേജ് പിന്‍വലിക്കുകയാണെന്ന് അഡ്മിന്‍ വെബ്‌സൈറ്റില്‍ വിശദീകരിച്ചു.

സ്വന്തം തീരുമാനപ്രകാരം ഞാന്‍ വിടുന്നു. അടുത്തിടെ എനിക്ക് ജീവന് ഭീഷണി നേരിട്ടിരുന്നു. അത് എനിക്ക് ലഘുവായി എടുക്കാന്‍ കഴിയില്ല. ഗൗരി ലങ്കേഷിന്റെയോ അഫ്രസുള്‍ ഖാന്റെയോ വിധി വരാന്‍ എനിക്ക് ആഗ്രഹമില്ല. അദ്ദേഹം കുറിച്ചു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍

Comments are closed.