ത്രിപുരയിലും നാഗാലാന്റിലും കോണ്‍ഗ്രസ് തോറ്റത് എങ്ങനെ?
ത്രിപുരയിലേയും നാഗാലാന്റിലേയും രാഷ്ട്രീയ ഭൂമികയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു നിന്ന കോണ്‍ഗ്രസിന്റെ പൂര്‍ണമായ നാശമാണ് രണ്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. കോണ്‍ഗ്രസിനെ ഇരുസംസ്ഥാനങ്ങളിലും പിന്നോട്ടടിച്ചിരുന്നത് ഇന്ത്യയിലെമ്പാടും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൊണ്ട് തന്നെയാണ്. ആഭ്യന്തരകലഹം, വിഭവങ്ങളില്ലായ്മ, കേന്ദ്ര നേതൃത്വത്തിന്റെ പ്രഭാവം സംസ്ഥാനങ്ങളില്ലായ്മ, തിളക്കമറ്റ പ്രചാരണം തുടങ്ങിയ ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വിനയായി.
ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ വോട്ടു ബാങ്ക് മുഴുവന്‍ ബിജെപിയിലേക്ക് എത്തിച്ചേര്‍ന്നു. 2013-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 36.53 ശതമാനം വോട്ടും 10 സീറ്റുകളും നേടി. ഇപ്പോഴത് 1.8 ശതമാനവും പൂജ്യം സീറ്റുകളും എന്ന നിലയിലേക്ക് പതിച്ചു.
നാഗാലാന്റില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ പോലും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ത്ഥിയാകാന്‍ പോലും ആളെക്കിട്ടിയിരുന്നില്ല. കൂടാതെ പണമില്ലാത്തതു കാരണം അഞ്ചു സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കേണ്ടിയും വന്നിരുന്നു. 2013-ല്‍ 56 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി ഇപ്പോള്‍ 18 സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ടൈംസ്.കോം
Comments are closed.