News in its shortest

ഇന്ത്യയില്‍ ബോംബിട്ട പാകിസ്താനിയുടെ മകന് പദ്മശ്രീ: ബിജെപിയെ ആക്രമിച്ച് കോണ്‍ഗ്രസ്

പാക് വംശജനായ അദ്‌നാന്‍ സാമിക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്മശ്രീ നല്‍കിയതിനെ ആക്രമിച്ച് കോണ്‍ഗ്രസ്. 2016-ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച പാക് ഗായകന്‍ അദ്‌നാന്‍ സാമിക്ക് ഈ വര്‍ഷമാണ് ബിജെപി സര്‍ക്കാര്‍ പദ്മശ്രീ നല്‍കിയത്.

സാമിയുടെ പിതാവ് പാകിസ്താന്‍ എയര്‍ ഫോഴ്‌സില്‍ ജോലി ചെയ്യവേ ഇന്ത്യയുടെ മേല്‍ ബോംബിട്ടയാളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് മധ്യപ്രദേശില്‍ ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.

സാമിക്ക് ബിജെപി സര്‍ക്കാരിന് കീഴിലാണ് പൗരത്വം ലഭിച്ചത്.

അതേസമയം, പാകിസ്താനുമായി യുദ്ധം ചെയ്ത ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായ അസം സ്വദേശി സനാഉള്ളയെ തടവിലാക്കി. കാരണം അസമില്‍ ദേശീയ പൗരത്വ രജിസറ്റര്‍ തയ്യാറാക്കിയപ്പോള്‍ കാണിക്കാന്‍ രേഖകളുണ്ടായില്ല. ഇതാണ് മോദി സര്‍ക്കാരിന്റെ പൗരത്വ നിയമം എന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

പാക് വ്യോമ സേന ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനില്‍ ജനിച്ച സാമി 2015-ലാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നത്.

ADVT: LDC Online Coaching: www.ekalawya.com

Comments are closed.