ഹിമാചലിലെ തെരഞ്ഞെടുപ്പ് ചൂടറിഞ്ഞ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ
ആമസോണ്‍ പ്രൈം വീഡിയോ വരിക്കാരാകാന്‍ ക്ലിക്ക് ചെയ്യുക
കോഴിക്കോട്: പഠനയാത്രയ്ക്കിടെ ഹിമാചലിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടറിഞ്ഞ് കോഴിക്കോട്ടെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ. കിലയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച പഠനയാത്രയുടെ ഭാഗമായി ഹിമാചൽപ്രദേശിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് ഹിമാചലിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വൃന്ദ കരാട്ടിനെ അംഗങ്ങൾ കണ്ടുമുട്ടിയത്.
കേരളത്തിൽ ടൂറിസത്തിന്റെ വികാസമാണ് നടക്കുന്നതെന്നും ഹിമാചലിൽ ടൂറിസത്തിന്റെ അവസാനമാണ് ബിജെപി നടത്തുന്നതെന്നും വൃന്ദാ കരാട്ട് പറഞ്ഞു. ടൂറിസം മേഖലയിൽ ഉൾപ്പെടെ കേരളം എല്ലാറ്റിലും ഒന്നാമതാണ്. കേരളാ മോഡലിന്റെ വികാസമാണ് ഉണ്ടാവേണ്ടത്. അത് രാജ്യത്ത് എല്ലായിടത്തും വളരണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. കസുംബഡി നിയമസഭാ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥി കുൽദീപ് സിംഗ് തൻവാറിന്റെ പ്രചരണ പരിപാടിയിലായിരുന്നു വൃന്ദ കാരാട്ട് എത്തിയത്.
ഹിമാചലിലെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങള്‍ ആവേശകരമായി അനുഭവപപെട്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കം 24 പേരാണ് യാത്രാസംഘത്തിലുള്ളത്. വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, അഡ്വ. പി ഗവാസ്, എൻ എം വിമല, കെ വി റീന, രാജീവ് പെരുമൺപുറ തുടങ്ങിയവരാണ് പ്രചരണ പരിപാടിക്കിടെ നേതാക്കളെ കണ്ടുമുട്ടിയത്.
Comments are closed.