News in its shortest

ഫിനിഷറില്‍ നിന്നും ടോപ് ഓര്‍ഡറിലേക്ക് ബാറ്റ് വീശി ഹാര്‍ദിക് പാണ്ഡ്യ

രാകേഷ് ആര്‍ നായര്‍

ഗുജറാത്ത് ടൈറ്റൻസിന്റെ റൺ ചെയ്സ് ഏതൊരു ടീമിനും മാത്യകയാക്കാവുന്ന ഒന്നാണ്. തുടക്കം മുതൽ തന്നെ ഓവറിൽ 9 റൺസിനടുപ്പിച്ച് വേണ്ട സമയത്ത് Over aggression നോ Blind hard hitting നോ ശ്രമിക്കാതെ Pure stoke play യിലൂടെ അനാവിശ്യമായ റിസ്കിന് ശ്രമിക്കാതെ ആവശ്യമായ റൺ റേറ്റ് അവസാനം വരെയും നിലനിർത്തുക എന്നത് Excellent strategy തന്നെയാണ്.

T20 യിൽ Six hitting ലൂടെയോ Hard Hitting ലൂടെയോ മാത്രമേ ഉയർന്ന സ്കോർ പടുത്തുയർത്താനോ പിന്തുടരാനോ കഴിയു എന്നുള്ള ഒരു ശരാശരി മിഥ്യാ ധാരണയാണ് ഗുജറാത്ത് ടൈറ്റിൽസ് ഇവിടെ പൊളിച്ചടുക്കിയത്. അതുകൊണ്ടു തന്നെയാണ് ഏറ്റവും കൂടുതൽ “Fours” നേടിയ ടീം ആയ ഗുജറാത്ത് മറ്റു ടീമുകളിൽ നിന്ന് വ്യത്യസ്തനാകുന്നത്.

Back end ൽ hard hitting ലൂടെ സിക്സുകൾ കണ്ടെത്താൻ Tewatiya യും Rashid khan ഉം ഉണ്ടെങ്കിൽ തന്നെയും ഈ ടീമിന്റെ വിജയത്തിന്റെ അടിസ്ഥാനം അവരുടെ Stroke play തന്നെയാണ്. ഒരു Finisher അല്ലെങ്കിൽ lower order ബാറ്റ്സ്മാൻ 160 നു മുകളിൽ സ്ട്രൈക് റേറ്റിൽ 25- 35 റൺസ് Consistent ആയി എടുക്കുകയാണെങ്കിൽ ആ റോളിൽ അയാൾ ഒരു മികച്ച ബാറ്റ്സ്മാൻ ആണെന്ന് പറയാം.

നല്ല ഒരു opening batsman ആകട്ടെ അയാൾ Hard hitting ലും stroke play യിലും ഒരു പോലെ മികച്ചു നിൽക്കണം. Frequent ആയി വലിയ ഇന്നിംഗ്സുകൾ കളിക്കാനും അയാൾക്ക് കഴിയണം. ജോസ് ബട്ലർ, രോഹിത് ശർമ , കെ.എൽ രാഹുൽ എന്നിവരൊക്കെ മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാൻമാരായി അറിയപ്പെടുന്നതും അതു കൊണ്ട് തന്നെയാണ്, എന്നാൽ One down ആയോ Two down ആയോ ഇറങ്ങുന്ന ഒരു ബാറ്റ്സ്മാന്റെ കാര്യമെടുമ്പോൾ സംഗതി തികച്ചും വ്യതസ്തമാണ്.

അവിടെ Hard hitting നെ ക്കാളും ടീമിന് ആവശ്യം Stroke play യാണ്. പരമാവധി റിസ്ക് ഒഴിവാക്കി മികച്ച റൺറേറ്റ് നിലനിർത്തിക്കൊണ്ട് കളിയുടെ അവസാന ഘട്ടം വരെ കളിക്കുന്നവനാണ് ആ നമ്പറിലെ മികച്ച ബാറ്റ്സ്മാൻ. അവിടെയാണ് വിരാട് കോഹ്ലിയും, ബാബർ അസമും ശ്രേയസ്സ് ഐയ്യരും ഒക്കെ മികച്ച ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാരായി പരിഗണിക്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ അവരുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി കടന്നു വരുന്നു. ഹർദ്ദിക് പാണ്ഡ്യ ! എത്ര മനോഹരമായാണ് ഹർദ്ദിക് പാണ്ഡ്യ തന്റെ ഇന്നിംഗ്സിനെ Construct ചെയ്തത്.

ഒരു ക്യാപ്റ്റന്റെയും ഒരു ടോപ് ഒർഡർ ബാറ്റ്സ്മാന്റെയും ഉത്തരവാദിത്തത്തോടെ അയാൾ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ ഇന്ത്യൻ ടീമിൽ ഫിനിഷറുടെ റോൾ മാത്രമല്ല ടോപ് ഓർഡർ ബാറ്റ്സ്മാന്റെയും റോൾ തനിക്ക് വഴങ്ങുമെന്ന് അയാൾ ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കുകയാണ്. വരുന്ന world cup ൽ ഇദ്ദേഹം ഇന്ത്യൻ ടീമിന് ഒരു മുതൽക്കൂട് ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഫേസ്ബുക്കില്‍ കുറിച്ചത്

ഫിനിഷറില്‍ നിന്നും ടോപ് ഓര്‍ഡറിലേക്ക് ബാറ്റ് വീശി ഹാര്‍ദിക് പാണ്ഡ്യ
80%
Awesome
  • Design