വിവിപാറ്റ് വരുന്നു, ഗുജറാത്തില്‍ ബിജെപിക്ക് അടിതെറ്റുമോ?
രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില് എല്ലാ ബൂത്തിലും വിവിപാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നിടത്ത് ബിജെപി വിജയിക്കുകയും ബാലറ്റ് പേപ്പറുകളോ വിവിപാറ്റ് യന്ത്രങ്ങളോ ഉപയോഗിക്കുന്ന ഇടങ്ങളില്‍ ബിജെപിക്ക് അടിതെറ്റുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു വരികയായിരുന്നു.
ബിജെപി ഇതര സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ട് ചെയ്താലും ആ വോട്ട് ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് പോകുമെന്നായിരുന്നു ആരോപണം. കഴിഞ്ഞ യുപി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു.
വിവിപാറ്റില്‍ വോട്ടു ചെയ്യുമ്പോള്‍ ആര്‍ക്കാണ് വോട്ട് പതിഞ്ഞതെന്നത് പ്രിന്റ് ചെയ്ത് ലഭിക്കും. അതിനെ തൊട്ടടുത്ത ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കണം.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം
.
.
VVPAT കൊണ്ട് വന്നു വച്ചാലും EVM ഹാക്ക് ചെയ്യാൻ പറ്റുമല്ലോ?
കാരണം EVM ൽ ആണല്ലോ വോട്ട് രേഖപ്പെടുത്തുന്നതും എണ്ണുന്നതും. ഈ യന്ത്രത്തിൽ ആണ് കൃത്രിമം നടക്കുന്നത്,നടത്തുന്നത് ആയി കണ്ടു പിടിക്കപ്പെട്ടത്.
EVMലെ റിസൾട്ട് VVPATഇൽ പേപ്പറിൽ രേഖപ്പെടുത്തിയ വോട്ടുമായി എണ്ണി നോക്കിയാൽ മാത്രമേ EVMൽ കൃത്രിമം നടന്നോ, നടത്തിയോ എന്ന് അറിയാൻ പറ്റൂ.
അപ്പോൾ അതിലും നല്ലതു EVM + VVPAT ഒഴിവാക്കി പഴയ രീതിയിൽ പേപ്പറിൽ വോട്ട് രേഖപ്പെടുത്തി എണ്ണി റിസൾട്ട് പ്രഖ്യാപിക്കുന്നതല്ലേ?.
EVM കൊണ്ട് വന്നപ്പോൾ ഇതിന്റെ മേന്മ ആയി പറഞ്ഞിരുന്നത് പിറ്റേ ദിവസം തന്നെ റിസൾട്ട് ഡിക്ലയർ ചെയ്യാം എന്നതായിരുന്നു. എപ്പോൾ വോട്ടിംഗ് കഴിഞ്ഞു ആഴ്ചകൾ & മാസങ്ങൾ കഴിയുമ്പോൾ അല്ലെ ഇപ്പോൾ റിസൾട്ട് ഡിക്ലയർ ചെയ്യുന്നത്?
EVM കൃത്രിമം കാണിക്കാനുള്ള ഒരു വഴി മാത്രമായി തീർന്നിരിക്കുന്നു…….