ബിജെപി ഗുജറാത്ത് നിലനിര്‍ത്തി, ഹിമാചല്‍ പിടിച്ചെടുത്തു
തുടര്‍ച്ചയായി അഞ്ചാം തവണയും ബിജെപി ഗുജറാത്തില്‍ അധികാരത്തിലേക്ക്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് നിലമെച്ചപ്പെടുത്താനായെങ്കിലും ഹിമാചല്‍ പ്രദേശില്‍ അധികാരം നഷ്ടമായത് ക്ഷീണമായി.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ലീഡ് നിലമാറിമറിഞ്ഞത് ഉദ്വേഗജനകമായ സാഹചര്യം സൃഷ്ടിച്ചു. ഒരുവേള ഗുജറാത്തില്‍ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന തോന്നലുളവായി. ശക്തമായ പോരാട്ടം കാഴ്ചവച്ച കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കുകയും ബിജെപിയുടെ സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്താനും കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ നടത്തിയ പ്രചാരണം ബിജെപിയെ സഹായിച്ചില്ലായിരുന്നുവെങ്കില്‍ അധികാരം നഷ്ടമാകുമെന്ന വിലയിരുത്തലുകള്‍ ഉണ്ട്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.