80,000 രൂപയുടെ കൂണ്‍ തുടക്കം മാത്രം, വരാനിരിക്കുന്നത് മോദിയുടെ ധൂര്‍ത്തിന്റെ കഥകള്‍
നരേന്ദ്രമോദി മുഖ്യമന്ത്രിയാകും മുമ്പേയുള്ള കാലം. സാധാരണ സ്വയം സേവകനായി പ്രവര്‍ത്തിക്കുന്നു. ഒരിക്കല്‍ ആര്‍ എസ് എസിന്റേയും ബിജെപിയുടേയും പ്രചാരണത്തിനായി അമേരിക്കയില്‍ പോയി. അവിടെ പാര്‍ട്ടി അനുഭാവിയുടെ വീട്ടില്‍ താമസിച്ചു. ആ വീട്ടുകാര്‍ ഒരു ലാപ്‌ടോപ് മോദിക്ക് സമ്മാനിച്ചു. എന്നാല്‍ ആ ലാപ്‌ടോപ് സ്വീകരിക്കാതെ മോദി ഏറ്റവും പുതിയ ലാപ്‌ടോപ് വേണമെന്ന് പറഞ്ഞ് അവരോട് ആവശ്യപ്പെടുകയും അത് വാങ്ങിയെടുക്കുകയും ചെയ്തു.
ഇത് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇന്ത്യാടുഡേ മാസിക വ്യത്യസ്തനാം മോദിയെ വര്‍ണിക്കാന്‍ വേണ്ടി എഴുതിയതാണ്.
മോദി വെളുക്കാന്‍ കാരണം തായ്വാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 80,000 രൂപ വിലയുള്ള കൂണ്‍ ആണ് കഴിക്കുന്നതാണെന്നുള്ള വെളിപ്പെടുത്തല്‍ ഒബിസി നേതാവായ അല്‍പേഷ് നടത്തിയിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായതിനുശേഷമാണ് മോദി ഇത് കഴിച്ചു തുടങ്ങിയതെന്നാണ് അല്‍പേഷ് പറയുന്നത്. അതായത് പൊതുഖജനാവിലെ പണം മോദി ധൂര്‍ത്തടിച്ചുവെന്നാണ് അല്‍പേഷ് പറയാതെ പറയുന്നത്.
എന്നാല്‍ മോദി സ്വയം സേവകനായിരുന്ന കാലം മുതല്‍ക്കേ തന്നെ ആഢംബരങ്ങളോട് ഭ്രമം കാണിച്ചിരുന്നുവെന്ന് ഇന്ത്യാടുഡേയുടെ ലേഖനം പറയുന്നുണ്ട്. മോദിയുടെ ഈ സ്വഭാവത്തോട് മറ്റു സ്വയം സേവകര്‍ക്ക് ഇഷ്ടക്കേടുണ്ടായിരുന്നു.
മോദി ദിവസവും വസ്ത്രങ്ങള്‍ക്കായി ലക്ഷങ്ങളാണ് പൊടിക്കുന്നതെന്ന് എഎപി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിരുന്നു.
ദല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ മോദിയുടെ ഇത്തരത്തിലുള്ള നിരവധി ആഢംബര ധൂര്‍ത്തുകളെ കുറിച്ചുള്ള കഥകളാണ് പറന്നു നടക്കുന്നത്. അല്‍പേഷിന്റെ വെളിപ്പെടുത്തല്‍ തുടക്കം മാത്രമാകാനാണ് സാധ്യത. വരാനിരിക്കുന്നത് പൊതുപണം ധൂര്‍ത്തിന്റെ കഥകളാണ്.
അല്‍പേഷിന്റെ വെളിപ്പെടുത്തല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം
Comments are closed.