News in its shortest

ഗുഡ്മാന്‍: ബക്കാര്‍ഡിയുടെ ആദ്യ ഐഎംഎഫ്എല്‍ വിപണിയില്‍

മുംബൈ: പ്രമുഖ മദ്യ വിതരണ കമ്പനിയായ ബക്കാര്‍ഡി ആദ്യമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ബ്രാണ്ടി വിപണിയിലെത്തിച്ചു. ഗുഡ്മാന്‍ എന്ന പേരിലാണ് ബക്കാര്‍ഡി ബ്രാണ്ടി വിപണിയിലെത്തിച്ചത്. രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര മദ്യകമ്പനിയാണ് ബക്കാര്‍ഡി.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം (ഐ എം എഫ് എല്‍) വിഭാഗത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനം കൂടിയാണ് ഗുഡ്മാനിലൂടെ ബക്കാര്‍ഡി ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്തിന്റെ മൊത്തം ബ്രാണ്ടി വിപണി വിഹിതത്തിന്റെ 98% വും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൈവശംവച്ചിരിക്കുന്നുവെന്നും ഇത് മനസിലാക്കിയാണ് ഗുഡ്മാന്‍ ആദ്യമായി ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയതെന്നും കമ്പനി അറിയിച്ചു.

കേരളം, കര്‍ണാടക, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ അലമാരകളില്‍ എല്ലാം ഇത് ലഭ്യമാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ രൂപകല്പന ചെയ്ത ഗുഡ്മാന്‍ ബ്രാണ്ടി ബ്രൗണ്‍ സ്പിരിറ്റ് വിഭാഗത്തില്‍ ബകാര്‍ഡിയുടെ സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഗുഡ്മാന്‍: ബക്കാര്‍ഡിയുടെ ആദ്യ ഐഎംഎഫ്എല്‍ വിപണിയില്‍

kerala psc coaching center kozhikode, calicut psc coaching center, psc coaching center kozhikode, silver leaf calicut, silver leaf psc academy
80%
Awesome
  • Design

Comments are closed.