പൊലീസ് സംരക്ഷണം നല്‍കും: ഗോവയില്‍ ബീഫ് സമരം പിന്‍വലിച്ചു
ഗോവയില്‍ നാല് ദിവസങ്ങളായി ബീഫ് വ്യാപാരികള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. പൊലീസ് സംരക്ഷണയില്‍ കര്‍ണാടകയില്‍ നിന്നും ബീഫ് ഇറക്കുമതി ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് സംസ്ഥാന ഭരണകൂടം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇന്ന് മുതല്‍ വീണ്ടും ബീഫ് ലഭ്യമായി തുടങ്ങും.
സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ബീഫ് വ്യാപാരികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തിയതു കാരണമാണ് സമരം ആരംഭിച്ചത്. 30 ടണ്ണോളം ബീഫാണ് ബിജെപി ഭരിക്കുന്ന ഗോവയില്‍ ഒരു ദിവസം വില്‍ക്കുന്നത്.
ഉത്തരേന്ത്യയില്‍ ബിജെപിയും മറ്റു സംഘപരിവാര്‍ സംഘടനകളും ബീഫിന്റെ പേരില്‍ ഭീകരത അഴിച്ചു വിടുമ്പോഴാണ് ബിജെപി ഭരിക്കുന്ന ഗോവയില്‍ പൊലീസ് സംരക്ഷണയില്‍ ബീഫ് ഇറക്കുമതി ചെയ്യുന്നത്.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.