1) പൊതുവിതരണ സമ്പ്രദായത്തിന്റെ സാർവത്രികവൽക്കരണത്തിലൂടെയും ചരക്ക് വിപണിയിൽ ഊഹക്കച്ചവട വ്യാപാരം നിരോധിക്കുന്നതിലൂടെയും വിലക്കയറ്റം തടയുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണം.
2) തൊഴിലില്ലായ്മ നിരക്ക് ധ്രുതഗതിയിൽ വർധിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം.
3) യാതൊരു വിധത്തിലുള്ള ഉപാധികളുമില്ലാതെ എല്ലാ അടിസ്ഥാന തൊഴിൽ നിയമങ്ങളും കർശനമായി നടപ്പിലാക്കുക, അതോടൊപ്പം തന്നെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികളുണ്ടാവണം.
4) എല്ലാ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷാ പരിരക്ഷ ഉറപ്പുവരുത്തണം.
5) എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 21,000 രൂപയിൽ കുറയാത്ത മിനിമം വേതനം നൽകണം.
6) പതിനായിരം രൂപയിൽ കുറയാത്ത പെൻഷൻ തുക എല്ലാ തൊഴിലാളികൾക്കും നൽകുക.
7) കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ നിർത്തലാക്കുക.
8.) സ്ഥിരം തൊഴിലുകളിൽ നിയമനം നടത്താതെ കരാറടിസ്ഥാനത്തിലുള്ളതാക്കുന്നത് നിർത്തലാക്കണം, സമാന തൊഴിലെടുക്കുന്ന സ്ഥിരം തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും ഒരേ വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കണം.
9) ബോണസ്, പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ കണക്കും യോഗ്യതയും നിർണയിക്കുന്നതിനായി മുന്നോട്ടുവെക്കുന്ന ഉപാധികൾ നീക്കംചെയ്യണം, ഇതോടൊപ്പം ഗ്രാറ്റുവിറ്റി തുക വർദ്ധിപ്പിക്കുക.
10) അപേക്ഷ സമർപ്പിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കുക ; ഐഎൽഒ കൺവെൻഷനുകൾ സി 87, സി 98 എന്നിവ പ്രകാരമുള്ള ഉടമ്പടികൾ ഉടനടി അംഗീകരിക്കുക.
11) തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികളും തൊഴിൽ കോഡ് നിർമാണവും അവസാനിപ്പിക്കുക.
12) റെയിൽവേ, ഇൻഷുറൻസ്, പ്രതിരോധ മേഖലകളിലെ സ്വകാര്യവൽക്കരണവും നേരിട്ടുള്ള വിദേശനിക്ഷേപവും അനുവദിക്കാതിരിക്കുക.
13) പൗരത്വഭേദഗതി നിയമം പിൻവലിക്കുക, അതോടൊപ്പം ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും നടപ്പിലാക്കുന്നതിൽ നിന്ന് പിന്മാറുക.
Comments are closed.