ഗൗരി ലങ്കേഷിന്റെ കൊലപാതകം: ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് ആറുമാസങ്ങള്‍ക്കുശേഷം കര്‍ണാക പൊലീസ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഹിന്ദു യുവ സേന പ്രവര്‍ത്തകനായ കെ ടി നവീന്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 18-ന് പൊലീസ് കസ്റ്റിഡിയിലെടുത്ത നവീനിന്റെ അറസ്റ്റ് പൊലീസ് മാര്‍ച്ച് ഒമ്പതിനാണ് രേഖപ്പെടുത്തിയത്. ബംഗളുരു സിറ്റി ബസ് സ്റ്റാന്‍ഡില്‍ നിന്നും അനധികൃതമായി ആയുധം കൈവശം വച്ചതിനായിരുന്നു നവീനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചെറുതാണെങ്കിലും പ്രധാനപ്പെട്ട പങ്കാണ് നവീന്‍ ഈ കേസില്‍ വഹിച്ചതെന്ന് പൊലീസ് പറയുന്നു. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. സംഘപരിവാര്‍ അനുകൂല സംഘടനയില്‍പ്പെട്ടവരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ആരോപണം. വലതുപക്ഷത്തെ നിശിതമായി ഗൗരി വിമര്‍ശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും കര്‍ണാടകയില്‍ എംഎം കല്‍ബുര്‍ഗിയും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഹിന്ദു.കോം
Comments are closed.