ബിറ്റ് കോയിന് എന്തു പറ്റി? ഇനി എന്തു പറ്റും? മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു
മുരളി തുമ്മാരുകുടി
ബിറ്റ് കോയിൻ വില രണ്ടായിരം ഡോളർ ആയിരുന്ന സമയത്താണ് ഇതിന് മുൻപ് ബിറ്റ്കോയിനെപ്പറ്റി എഴുതിയത്. കാശുള്ളവർ രണ്ടെണ്ണം വാങ്ങണമെന്നും വില നാലായിരമാകുമ്പോൾ അതിലൊരെണ്ണം വിറ്റു മുതലാക്കണമെന്നും പിന്നെ ബിറ്റ്കോയിൻ മില്യൺ ഡോളർ ആകുമ്പോൾ മില്യനെയർ ആകാമെന്നുമായിരുന്നു അന്നു പറഞ്ഞത്.അത് അഞ്ചു കൊല്ലം മുൻപാണ്.
ബിറ്റ്കൊയിൻ വില അയ്യായിരം മാത്രമല്ല അമ്പതിനായിരം കടന്നു. മില്യൺ ഒക്കെ എത്തുമെന്ന് ചിന്തിക്കാമെന്നായി.ഇന്നിപ്പോൾ ക്രിപ്ടോകറൻസികൾക്ക് ദോഷകാലമാണ്. പലതും മൂക്കുകുത്തി വീണു. പൊതുവെ കരുത്തനായ ബിറ്റ്കോയിന്റെ വില മുപ്പതിനായിരം ഡോളറിന്റെ താഴെയെത്തി.എന്താണ് ബിറ്റ്കോയിന് സംഭവിക്കുന്നതെന്ന് സംശയമുള്ളവർ വിദഗ്ധർ പറയുന്നത് വായിച്ചു നോക്കണം.
നിങ്ങളുടെ സുഹൃത്തുക്കൾ വിദഗദ്ധർ ഉണ്ടെങ്കിൽ അവരോട് ചോദിക്കണം. അവർ ആധികാരികമായി ഉത്തരം പറഞ്ഞാൽ ഒരു കാര്യം ഉറപ്പിക്കാം, അവർ ഭൂലോക തള്ളുകാരാണ് (ഇംഗ്ലീഷിൽ പറഞ്ഞാൽ ബുൾഷിറ്റേർസ്). എന്താണ് ബിറ്റ് കോയിന് സംഭവിക്കുന്നതെന്ന് ആർക്കും ഒരു ഐഡിയയുമില്ല എന്നാണ് സത്യം. വെള്ളമിറങ്ങിക്കഴിയുമ്പോൾ തുണിയില്ലാതെ നീന്തുന്നത് ആരാണെന്ന് കണ്ടു പിടിക്കാം എന്നാണ് എക്കോണമിസ്റ്റ് എഴുതിയത്.
ഒന്നിനും മർമ്മം ബാക്കിയുണ്ടാവില്ല.അടുത്ത വെള്ളപ്പൊക്കത്തിൽ മർമ്മം പോകാതിരിക്കണമെങ്കിൽ ഒറ്റ മാർഗ്ഗമേ ഉള്ളൂ. ബിറ്റ്കോയിനും മറ്റു ക്രിപ്ടോകറൻസിയും ഒക്കെലോട്ടറി ആയിക്കണ്ട് പണമിറക്കുക. ചിലപ്പോൾ കോടീശ്വരൻ ആകും ചിലപ്പോൾ കാശു പോകും. അതെ KKPP തന്നെ. അതിനപ്പുറം ഒരു സാമ്പത്തിക ശാസ്ത്രവുമില്ല സാങ്കേതിക മഹത്വവുമില്ല.
ബിറ്റ് കോയിന് എന്തു പറ്റി? ഇനി എന്തു പറ്റും? മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു
- Design