മോദി നുണപ്രചാരണം നടത്തുന്നുവെന്ന് മന്മോഹന് സിംഗ്
രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നുണപ്രചാരണം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ മന്മോഹന് സിംഗ് ആരോപിച്ചു. പാകിസ്താന് ഉദ്യോഗസ്ഥരുമായി മണി ശങ്കര്‍ അയ്യര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നുള്ള മോദിയുടെ ആരോപണത്തെ പരാമര്‍ശിച്ചു കൊണ്ടാണ് സിംഗിന്റെ പ്രതികരണം.
ഗുജറാത്ത് വിഷയം ആരും വിരുന്നില്‍ പരാമര്‍ശിച്ചിരുന്നില്ലെന്നും ഇന്ത്യ-പാക് ബന്ധത്തെ കുറിച്ചു മാത്രമാണ് ചര്‍ച്ചകള്‍ നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഡിസംബര്‍ ആറിന് ന്യൂദല്‍ഹിയിലെ സ്വവസതിയിലാണ് അയ്യര്‍ വിരുന്നൊരുക്കിയത്.
വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.